Tuesday 01 December 2020 02:00 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനും ഇടിയപ്പത്തിനും കൂട്ടാൻ ചെമ്മീൻ സ്റ്റ്യൂ!

cdhe

ചെമ്മീൻ സ്റ്റ്യൂ

1.വെളിച്ചെണ്ണ – പാകത്തിന്

2.ചുവന്നുള്ളി – എട്ട്, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്, അരിഞ്ഞത്

3.ചെമ്മീൻ – കാൽ കിലോ

4.ഉപ്പ് – പാകത്തിന്

ഫിഷ് മസാലപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

5.തേങ്ങാപ്പാൽ – ഒരു കപ്പ്

6.കശുവണ്ടിപ്പരിപ്പ് അരച്ചത് – ഒരു വലിയ സ്പൂൺ

7.കശുവണ്ടിപ്പരിപ്പ്, മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തു വഴറ്റണം. ഇതിലേക്കു മുളകു രണ്ടും ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക. ചെമ്മീനും ചേർത്തു മെല്ലേ വഴറ്റിയശേഷം നാലാമത്തെ ചേരുവ ചേർത്തിളക്കണം.

  • മസാല മണം വരുമ്പോൾ അരക്കപ്പ് തേങ്ങാപ്പാൽ ചേർത്തിളക്കി ചെമ്മീൻ വേവിക്കണം. ബാക്കിയുള്ള തേങ്ങാപ്പാലിൽ കശുവണ്ടി അരച്ചതും ചേർത്തിളക്കി തിളയ്ക്കുന്ന കൂട്ടിലേക്ക് ഒഴിച്ചിളക്കി വാങ്ങുക. കശുവണ്ടിപ്പരിപ്പും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കടപ്പാട്