Monday 05 April 2021 04:11 PM IST : By അമ്മു മാത്യു

വ്യത്യസ്ത രുചിയിൽ ചെമ്മീൻ ഇടിയപ്പം; കിടിലൻ റെസിപ്പി ഇതാ

chemmenodiyyygv ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ‌ മെർലി എം. എൽദോ

1. ചെമ്മീൻ വൃത്തിയാക്കിയത് – 250 ഗ്രാം

2. ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 10 അല്ലി

പെരുംജീരകം – അര ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

3. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മീറ്റ് മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

4. നെയ്യ് – അരക്കപ്പ്

5. കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – രണ്ട്

ഏലയ്ക്ക – രണ്ട്

6. സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

8. കശുവണ്ടിപ്പരിപ്പ് – എട്ട്

തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

9. മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

10. ഇടിയപ്പംപൊടി – രണ്ടു കപ്പ്

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തരച്ചു വയ്ക്കുക.

∙ നെയ്യ് ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ച ശേഷം ആറാമത്തെ ചേരുവ വഴറ്റുക.

∙ നന്നായി വഴന്ന ശേഷം തക്കാളി ചേർത്തു വഴറ്റണം. ഇതിലേക്കു ചെമ്മീനും ചേർത്തു വേവിക്കുക.

∙ വെന്ത കൂട്ടിലേക്ക് എട്ടാമത്തെ ചേരുവ അരച്ചതു ചേർത്തിളക്കിയ ശേഷം മല്ലിയിലയും ചേർത്തിളക്കി വരട്ടി വാങ്ങുക.

∙ ഇടിയപ്പത്തിനുള്ള പൊടി പാകത്തിനു തിളച്ച വെള്ളവും ഉ പ്പും ചേർത്തു കുഴച്ചു സേവനാഴിയിലാക്കി  ഇടിയപ്പത്തിന്റെ തട്ടിലേക്ക് ഒരു നിര പിഴിഞ്ഞ് ആവിയിൽ വേവിക്കുക.

∙ ഇതിനു മുകളിൽ ഓരോ സ്പൂൺ ചെമ്മീൻ മിശ്രിതം വച്ചു മുകളിൽ വീണ്ടും ഇടിയപ്പത്തിന്റെ മാവ് പിഴിഞ്ഞ് ആവിയിൽ വേവിക്കുക.

Tags:
  • Pachakam