മുളപ്പിച്ച ചെറുപയർ ദോശയ്ക്ക്
1. ഉഴുന്ന് – 30 ഗ്രാം
പച്ചരി – 75 ഗ്രാം
2. മുളപ്പിച്ച ചെറുപയർ – 100 ഗ്രാം, അരച്ചത്
വെള്ളം – പാകത്തിന്
3. ഉപ്പ് – പാകത്തിന്
ചുട്ട തക്കാളിച്ചമ്മന്തിക്ക്
4. തക്കാളി – 50 ഗ്രാം, വലിയ കഷണങ്ങളാക്കിയത്
വറ്റൽമുളക് – ഒന്ന്
ഇഞ്ചി – ഒരു ചെറിയ കഷണം
ചുവന്നുള്ളി – രണ്ട്
കറിവേപ്പില – ഒരു തണ്ട്
വെളുത്തുള്ളി – രണ്ട് അല്ലി
5. എണ്ണ – അൽപം
കടുക് – ഒരു നുള്ള്
6. ഉപ്പ് – പാകത്തിന്
പപ്പായ ചമ്മന്തിക്ക്
7. പച്ച പപ്പായ
– 100 ഗ്രാം, കഷണങ്ങളാക്കിയത്
ഇഞ്ചി – ഒരു കഷണം
ചുവന്നുള്ളി – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – ഒന്ന്
8. എണ്ണ – അൽപം
കടുക് – ഒരു നുള്ള്
9. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഉഴുന്നും അരിയും കുതിര്‍ത്ത ശേഷം നന്നായി അരയ്ക്കുക.
∙ ഇതിലേക്കു മുളപ്പിച്ച ചെറുപയറും വെള്ളവും ചേർത്തു യോജിപ്പിച്ചു പുളിക്കാനായി വയ്ക്കണം. പാകത്തിനുപ്പും ചേർത്തു തട്ടുദോശ പോലെ ചുട്ടെടുക്കാം.
∙ ചുട്ട തക്കാളിച്ചമ്മന്തി തയാറാക്കാൻ തവയില്‍ നാലാമത്തെ ചേരുവ എണ്ണയില്ലാതെ ചുട്ടെടുക്കുക. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അരച്ചെടുത്ത് എണ്ണയില്‍ കടുകു പൊട്ടിച്ചതും ഉപ്പും ചേർത്തിളക്കി വിളമ്പാം.
∙ പപ്പായ ചട്നി തയാറാക്കാൻ ഏഴാമത്തെ ചേരുവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
∙ എണ്ണയില്‍ കടുകു പൊട്ടിച്ചതും ഉപ്പും ചേർത്തിളക്കി വിളമ്പാം.