ചിക്കൻ തേങ്ങാപ്പാൽ ഫ്രൈ
1.ചിക്കൻ – അരക്കിലോ
2.പെരുംജീരകം – അര വലിയ സ്പൂൺ
കറുവാപ്പട്ട – ഒരു കഷണം
ഏലയ്ക്ക – നാല്
ഗ്രാമ്പൂ – മൂന്ന്
3.ചുവന്നുള്ളി – പത്ത്
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – എട്ട്
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
5.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
6.തേങ്ങാപ്പാൽ – ഒരു കപ്പ്
7.ടുമാറ്റോ കെച്ചപ്പ് – ഒന്നര വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിൽ പൊടിക്കണം.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു മയത്തിൽ അരയ്ക്കണം.
∙മസാലയില്‍ നിന്നും കാൽ ഭാഗം മാറ്റി വച്ച് ബാക്കി ചിക്കൻ കഷണങ്ങളിൽ പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
∙പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങള്‍ ചേർത്തു വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്തു ചൂടാകുമ്പോൾ മാറ്റി വച്ച മസാല ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ തേങ്ങാപ്പാൽ ചേർത്തു കുറുകുമ്പോൾ ചിക്കൻ കഷണങ്ങളും ഏലാമത്തെ ചേരുവയും ചേർത്തു ചിക്കൻ കഷണങ്ങളിൽ മസാല പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങാം.