Tuesday 07 November 2023 12:36 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം കഴിക്കാൻ വ്യത്യസ്ത രുചിക്കൂട്ടിൽ ഒരു ചിക്കൻ കറി, ഇതാ റെസിപ്പി!

chicken

ചിക്കൻ കറി

1.ചിക്കൻ – ഒരു കിലോ

2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

പുളിയില്ലാത്ത തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്

ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ചിക്കൻ മസാല – ഒരു വലിയ സ്പൂൺ

മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.ജീരകം – അര ചെറിയ സ്പൂൺ

തക്കോലം – ഒന്ന്

വറ്റൽമുളക് – രണ്ട്

ബേ ലീഫ് – രണ്ട്

കറുവാപ്പട്ട – രണ്ട്

ഗ്രാമ്പു – നാല്

5.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

6.മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.തക്കാളി – മൂന്ന്, അരച്ചത്

9.കസൂരി മേത്തി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം‌

∙ചിക്കൻ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙സവാള ഗോള്‍ഡൻ ബ്രൗൺ നിറമാകുമ്പോൾപൊടികൾ ചേർത്തു വഴറ്റണം.

∙തക്കാളി അരച്ചതും ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ ചിക്കൻ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.

∙ചിക്കൻ വെന്തു വരുമ്പോൾ കസൂരി മേത്തിയും ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes