ചിക്കൻ ഫ്രൈ
1.ചിക്കൻ – ഒരു കിലോ
2.ചുവന്നുള്ളി – എട്ട്
വെളുത്തുള്ളി – 20 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
വറ്റൽമുളക് – ഏഴ്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
മല്ലിയില – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
3.മുട്ട – ഒന്ന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
കോൺഫ്‌ളോർ – നാലു വലിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിൽ ചതച്ചു ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനിൽ പുരട്ടി ചൂടായ എണ്ണയിൽ വറുക്കണം.
∙മുക്കാൽ വേവാകുമ്പോൾ കറിവേപ്പിലയും പച്ചമുളകും ചേർത്തു വറുത്തു കോരുക.