Saturday 16 October 2021 03:34 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത രുചിയിൽ ചിക്കൻ കൊണ്ടാട്ടം; നെയ്‌ച്ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണ്

_BCD0449 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷലിന്‍ ബാവ ഷലിന്‍സ് കിച്ചണ്‍ ആര്‍ട്ട്, കാക്കനാട്, കൊച്ചി.

1. ചിക്കന്‍ – അരക്കിലോ, കഷണങ്ങളാക്കിയത്

2. വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ 

ഉപ്പ് – പാകത്തിന് 

3. വെളിച്ചെണ്ണ – പാകത്തിന്

4. വറ്റല്‍മുളക് – നാല്

കറിവേപ്പില – പാകത്തിന്

5. വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

ഇഞ്ചി – ഒരു കഷണം, ചതച്ചത്

6. ചുവന്നുള്ളി – 15, ചതച്ചത്

പച്ചമുളക് – നാല്, അരിഞ്ഞത്

7. കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് ചതച്ചത് – ഒരു വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

8. തക്കാളി – ഒന്ന്, അരച്ചത്

9. വെള്ളം – കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ചിക്കന്‍ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ  ചേര്‍ത്തു പുരട്ടി ഒരു മണിക്കൂര്‍ ഫ്രിജില്‍ വയ്ക്കുക.

∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ചിക്കന്‍ വറുത്തു മാറ്റി വയ്ക്കണം.

∙ പിശടു മാറ്റിയ ശേഷം ഇതേ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി വറ്റൽമുളകും കറിവേപ്പിലയും വഴറ്റുക. ഇതിലേക്കു വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു വഴറ്റണം.

∙ ചുവന്നുള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ തക്കാളി അരച്ചതും വെള്ളവും ചേര്‍ത്തു നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ കഷണങ്ങള്‍ ചേർത്തു മൊരിച്ചെടുക്കാം.

Tags:
  • Pachakam