ചിക്കന്‍ റോസ്റ്റ്
1.ചിക്കൻ – ഒരു കിലോ
2.വറ്റൽമുളക് – 20, അരി കളഞ്ഞത്
സവാള – രണ്ട്–മൂന്ന്
വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – ഒരിഞ്ചു കഷണം
കസ്കസ് – ഒരു വലിയ സ്പൂൺ
കുരുമുളക് – പാകത്തിന്
ഗ്രാമ്പൂ – പാകത്തിന്
ഏലയ്ക്ക – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വിനാഗിരി – അരയ്ക്കാൻ പാകത്തിന്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
5.ഉപ്പ് – പാകത്തിന്
മൈദ – ഒരു െചറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി വയ്ക്കണം.
∙രണ്ടാമത്തെ േചരുവ വിനാഗിരി ചേർത്ത് അരച്ച് ചിക്കനിൽ പുരട്ടി വയ്ക്കണം.
∙പിന്നീട് പാകത്തിനു വെള്ളം േചർത്തു വേവിക്കുക.
∙കഷണങ്ങൾ ഗ്രേവിയിൽ നിന്നെടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരണം.
∙ഗ്രേവിയുടെ ഉപ്പു പാകത്തിനാക്കി മൈദ ചേർത്തു കുറുക്കിയെടുത്തു കറിക്കൊപ്പം വിളമ്പാം.
കാപ്സിക്കം റൈസ്
1.വെണ്ണ – രണ്ടു വലിയ സ്പൂൺ
2.വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4.സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ച, മഞ്ഞ, ചുവപ്പു കാപ്സിക്കം – ഒരു വലിയ സ്പൂൺ വീതം5.ബസ്മതി അരി – അരക്കപ്പ്, വേവിച്ചത്
പാകം െചയ്യുന്ന വിധം
∙വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം സവാള ചേർത്തു വഴറ്റണം. ഇതിൽ സെലറിയും കാപ്സിക്കവും പാകത്തിനുപ്പും ചേർത്തിളക്കുക. അധികം വേവരുത്.
∙ഇതിലേക്കു ചോറ് േചർത്തിളക്കി വിളമ്പാം.
∙ഇങ്ങനെ ചെയ്യുന്നതിനു പകരം അര സവാള വഴറ്റി അരിയും േചർത്തിളക്കി ഒരു കപ്പ് ചിക്കൻ സ്റ്റോക്ക് േചർത്തിളക്കി വേവിക്കുക. ബാക്കി ചേരുവകൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
ഫോട്ടോ : വിഷ്ണു നാരായണൻ , ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : സലിൻ കുമാർ, എക്സിക്യൂട്ടീവ് ഷെഫ്, ദ് ഗേറ്റ്‌വേ ഹോട്ടൽ, മറൈൻഡ്രൈവ്, കൊച്ചി.