Friday 23 February 2024 04:10 PM IST

ഒരിക്കൽ തയാറാക്കിയാൽ പിന്നെ ഇങ്ങ‌നെയേ തയാറാക്കൂ, വ്യത്യസ്ത രുചിയിൽ ഫ്രൈഡ് റൈസ്!

Silpa B. Raj

fried riceeeeeee

ഫ്രൈഡ് റൈസ്

1.ചിക്കൻ എല്ലില്ലാതെ – 100 ഗ്രാം, കഷണങ്ങളാക്കിയത്

ചെമ്മീൻ – 100 ഗ്രാം

2.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.സോസേജ് – രണ്ട്, വട്ടത്തിൽ അരിഞ്ഞത്

5.വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

6.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്

സ്പ്രിങ് അണിയൻ, അരിഞ്ഞത് – കാൽ കപ്പ്

7.ചില്ലി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

സോയ സോസ് – മൂന്നു വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു ചെറിയ സ്പൂൺ

8.ബസ്മതി അരി, വേവിച്ചത് – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവയിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്തു പത്തു മിനിറ്റു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കനും ചെമ്മീനും സോസേജും വെവ്വേറെ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ വെളുത്തുള്ളി വഴറ്റി പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.

∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചിക്കനും ചെമ്മീനും സോസേജും ചേർത്തു യോജിപ്പിക്കണം.

∙ഒരു ബൗളിൽ ഏഴാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കി പാനിൽ ചേർത്തു വഴറ്റണം.

∙സോസ് തിളച്ചു തുടങ്ങുമ്പോൾ ബസ്മതി അരി അൽപാൽപം വീതം ചേർത്തു യോജിപ്പിച്ച് എടുക്കുക.

∙മുട്ട ബുൾസ് ഐയും സ്പ്രിങ് അണിയൻ അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes