ADVERTISEMENT

ചിക്കൻ സ്‌റ്റ്യൂ

1.ചിക്കൻ – അരക്കിലോ

2.ഉരുളക്കിഴങ്ങ് – രണ്ടു വലുത്, ചതുരക്കഷണങ്ങളാക്കിയത്

കാരറ്റ് – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

ഗ്രീൻപീസ് – കാല്‍ കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

നെയ്യ് – ഒരു വലിയ സ്പൂൺ

4.കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – മൂന്ന്

5.സവാള – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ചമുളക് – രണ്ട്, പിളർന്നത്

6.പാൽ – രണ്ടു കപ്പ്

7.കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ, അൽപം പാലിൽ കലക്കിയത്

8.ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

10.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙പ്രഷർ കുക്കറിൽ ചിക്കനും രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും ചേർത്ത് രണ്ടു വിസിൽ വരും വരെ വേവിക്കുക.

∙പാനിൽ വെളിച്ചെണ്ണയും നെയ്യും ചൂടാക്കി നാലാമത്തെ ചേരുവ ചതച്ചു ചേർത്തു വഴറ്റണം.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചിക്കനും പച്ചക്കറികളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙പാൽ ചേർത്തിളക്കി തിളയ്ക്കുന്നതിനു മുൻപ് കോൺഫ്‌ളോർ കലക്കിയതും ചേർത്തിളക്കി കുറുകുമ്പോൾ ഉപ്പും കുരുമുളകും പാകത്തിനാക്കി ഗരംമസാലപൊടിയും ചേർത്തിളക്കി വാങ്ങാം.

∙വെളിച്ചെണ്ണയിൽ 10–ാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.

 

ADVERTISEMENT