Friday 29 December 2023 03:11 PM IST

എരിവും മധുരവും സമാസമം... ഉള്ളം നിറയ്ക്കും മുളക് നെല്ലിക്ക വൈൻ, രുചി ലഹരിയിൽ കാന്താരി വൈൻ

Merly M. Eldho

Chief Sub Editor

kanthari-wine

>> മുളക് നെല്ലിക്ക വൈൻ

1. മുളക് നെല്ലിക്ക – ഒരു കിലോ

2. വെള്ളം – രണ്ടര ലീറ്റർ

3. പഞ്ചസാര - മുക്കാൽ കിലോ

യീസ്റ്റ് – അര ചെറിയ സ്പൂൺ

ഗോതമ്പ് – ഒരു പിടി

mulaku-nellikka-2

പാകം െചയ്യുന്ന വിധം

∙ മുളകു നെല്ലിക്ക നന്നായി കഴുകി അമ്മിയുടെ കല്ലോ ഇടികല്ലോ കൊ ണ്ടു മെല്ലേ ചതച്ചെടുക്കുക.

∙ ഇതൊരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ടു തിളപ്പിച്ചു വാങ്ങി വയ്ക്കണം.

∙ ഈ വെള്ളം ചൂടാറിയ ശേഷം തു ണിയിൽ കെട്ടിയ നെല്ലിക്ക അഴിച്ച് അതേ വെള്ളത്തിൽ തന്നെ ഇടുക.

∙ ഇതിലേക്ക് യീസ്റ്റും പഞ്ചസാരയും ഗോതമ്പും ഇട്ടു ഭരണിയിലാക്കി മൂ ടി കെട്ടി വയ്ക്കാം

∙ രണ്ടു ദിവസം കൂടുമ്പോൾ തടിത്തവി കൊണ്ട് ഇളക്കി കൊടുക്കണം.

∙ 21 ദിവസത്തിനു ശേഷം അരിച്ച് ഉ പയോഗിക്കാം.

>> കാന്താരി വൈൻ

1. കാന്താരിമുളക് – അരക്കിലോ

കാന്താരിയില – ഒരു പിടി

2. വെള്ളം – രണ്ടര ലീറ്റർ

വെളുത്ത ഉണക്കമുന്തിരി – 250 ഗ്രാം

ബാർലി അരി – ഒരു പിടി

യീസ്റ്റ് – അര ചെറിയ സ്പൂൺ

പഞ്ചസാര - ഒരു കിലോ

പാകം െചയ്യുന്ന വിധം

∙ കാന്താരിയിലയും മുളകും കൂടി നന്നായി കഴുകി വെയിലത്തിട്ട് ഉണക്കി എടുക്കണം.

∙ പത്തു കാന്താരിമുളകെടുത്തു മുഴുവൻ പൊട്ടാത്ത വി ധം ചെറുതായി ചതച്ചെടുക്കണം.

∙ ഭരണിയിൽ വെള്ളമയം തീരെ ഇല്ലാത്ത കാന്താരിമുള കും ചതച്ച കാന്താരിമുളകും ഇലയും രണ്ടാമത്തെ ചേ രുവയും ചേർക്കുക. ഭരണി അടച്ചു കെട്ടിവയ്ക്കുക.

∙ മൂന്നാംദിവസം കാന്താരിയില മാത്രം കോരി മാറ്റുക.

∙ രണ്ടു ദിവസം കൂടുമ്പോൾ തടിത്തവി കൊണ്ട് ഇളക്കി കൊടുക്കണം.

∙ പത്തു ദിവസത്തിനു ശേഷം പകുതി കാ‍ന്താരി കോരി മാറ്റുക. ഇങ്ങനെ അഞ്ചു ദിവസം കൂടുമ്പോൾ മുഴുവൻ കാന്താരിയും കുറേശ്ശേ വീതം കോരി മാറ്റണം.

∙ 24 ദിവസം കഴിയുമ്പോൾ വൈൻ അരിച്ചു വേറൊരു ഭ രണിയിലേക്ക് മാറ്റണം.

∙ ഒരു മാസത്തിനു ശേഷം കുപ്പികളിലാക്കാം.

∙ എരിവ് ക്രമീകരിക്കാനാണ് കാന്താരി കുറേശ്ശെ വീതം കോരി മാറ്റുന്നത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് കാ‍ന്താരി വൈൻ.

wine-kanthari-

തയാറാക്കിയത്:
മെര്‍ലി എം. എല്‍ദോ  
   ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍

പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍
തയാറാക്കിയതിനും കടപ്പാട്:

പ്രിയ കോളശ്ശേരി,
കൊലമാസ് കിച്ചണ്‍,
തിരുവനന്തപുരം.