Wednesday 16 September 2020 04:06 PM IST : By Pachakam Desk

മധുരം തുളുമ്പും ചോക്‌ലെറ്റ് ഫഡ്ജ് ബർഫി; തയാറാക്കാം ഈസിയായി!

burfi

ചോക്‌ലെറ്റ് ഫഡ്ജ് ബർഫി

1. ഖോയ – അരക്കിലോ

2. പഞ്ചസാര – 175 ഗ്രാം

ഏലയ്ക്കാപ്പൊടി – രണ്ടു നുള്ള്

റോസ്‌വാട്ടർ – ഒരു വലിയ സ്പൂൺ

3. ബെൽജിയം കൊക്കോ പൗഡർ – ഒരു െചറിയ സ്പൂൺ

4. നാടൻ െനയ്യ് – ഒരു ചെറിയ സ്പൂൺ

5. സിൽവൽ ലീഫ് – രണ്ടു ഷീറ്റ്

പാകം െചയ്യുന്ന വിധം

∙ ഖോയ തണുപ്പു മാറ്റി, ചുവടുകട്ടിയുള്ള നോൺസ്റ്റിക് പാനിലാക്കി ചെറുതീയിൽ വച്ചു തുടരെയിളക്കുക.

∙ ഖോയ ചൂടാകുമ്പോൾ നെയ്യ് ഊറി വരുന്നതു കാണാം. ആ സമയത്ത് രണ്ടാമത്തെ േചരുവ േചർത്ത് ഇടത്തരം തീയിലാക്കുക.

∙ പഞ്ചസാര അലിഞ്ഞ്, മിശ്രിതം ഹൽവ പരുവത്തിലാകും വരെ തുടരെയിളക്കണം. തുടരെയിളക്കുമ്പോൾ ഖോയ അരികിൽ നിന്നു വിട്ട്, ഒറ്റക്കട്ടയായി മാറും. ഹൽവ പോലെ അയഞ്ഞു പോകരുത്.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ ഇതിലേക്കു കൊക്കോ ചേർത്തു മയം പുരട്ടിയ കൈ കൊണ്ടു മൃദുവായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ ഒരു പരന്ന പാത്രത്തിൽ ഖോയ മിശ്രിതം നിരത്തി, മുകളിൽ സിൽവർ ലീഫ് ഒട്ടിച്ച ശേഷം 10 മിനിറ്റ് ഫ്രീസറിൽ വ യ്ക്കുക.

∙ പിന്നീട് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.