ദാൽ പാലക്
1.തുവരപ്പരിപ്പ് – ഒരു കപ്പ്, കുതിർത്തത്
പാലക് അരിഞ്ഞത് – ഒരു കപ്പ്
സവാള – ഒന്ന്, അരിഞ്ഞത്
തക്കാളി – ഒന്ന്, രണ്ടാക്കിയത്
വെളുത്തുള്ളി – അഞ്ച് അല്ലി
പച്ചമുളക് – രണ്ട്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ബേ ലീഫ് – ഒന്ന്
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
നെയ്യ് – ഒരു ചെറിയ സ്പൂൺ
വെള്ളം – പാകത്തിന്
2.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
3.മല്ലിയല അരിഞ്ഞത് – കാൽ കപ്പ്
4.നെയ്യ് – ഒരു വലിയ സ്പൂൺ
5.ജീരകം – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
പാകം ചെയ്യുന്ന വിധം
∙പ്രഷർ കുക്കറിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അഞ്ചു വിസിൽ വരും വരെ വേവിക്കുക.
∙നന്നായി വെന്ത് ഉടയണം.
∙തക്കാളി കഷണങ്ങളിൽ നിന്നും തൊലി മാറ്റിയതിനു ശേഷം ഒരു സ്പൂൺ കൊണ്ടു നന്നായി ഉടച്ചു കൊടുക്കണം.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.
∙പച്ചമണം മാറുമ്പോൾ മല്ലിയില ചേർത്തിളക്കണം.
∙നെയ്യിൽ അഞ്ചാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കി വാങ്ങാം.