മത്തയില തോരൻ
1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ജീരകം – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പച്ചമുളക് – നാല്
വെളുത്തുള്ളി – രണ്ട് അല്ലി
2. എണ്ണ/വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
3. കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്, രണ്ടായി മുറിച്ചത്
4. മത്തയില അരിഞ്ഞത് – നാലു കപ്പ്
തുവരപ്പരിപ്പ് – ഒരു കപ്പ്, പകുതി വേവിച്ചത്
ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ചതച്ചെടുക്കുക.
∙ ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും താളിച്ച ശേഷം ചതച്ചു വച്ച മിശ്രിതം ചേർത്തു വഴറ്റണം.
∙ പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റി വേവിച്ചു വാങ്ങാം.
ചീര–കപ്പ അട

1. കപ്പ പുഴുങ്ങിപ്പൊടിച്ചത് – നാലു കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
കറിവേപ്പില പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ
2. ചീര പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ്
സവാള പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
3. എണ്ണ – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ നന്നായി കുഴച്ചു മയത്തിലാക്കി വ യ്ക്കുക.
∙ ഇത് 12 തുല്യഭാഗങ്ങളാക്കി അട പരത്തുന്നതു പോലെ വട്ടത്തിൽ പരത്തണം.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അടയുടെ ഇരുവശത്തും ഒരേ നിരപ്പിൽ അമർത്തി വയ്ക്കണം.
∙ ദോശക്കല്ലിൽ എണ്ണ പുരട്ടി അട തിരിച്ചും മറിച്ചുമിട്ട് ഇ രുവശവും മൊരിച്ചെടുക്കുക.
∙ മുളകുചമ്മന്തിക്കൊപ്പം വിളമ്പാം.
ചേമ്പിൻതാൾ തീയൽ

1. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – പത്ത്
മല്ലി – മൂന്നു വലിയ സ്പൂൺ
വെളുത്തുള്ളി – അഞ്ച് അല്ലി
2. എണ്ണ/വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
3. ചേമ്പിൻതാൾ തൊലി കളഞ്ഞു കഷണങ്ങളാക്കിയത് – മൂന്നു കപ്പ്
ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
4. വാളൻപുളി – ഒരു നാരങ്ങാ വലുപ്പം
5. വെള്ളം – പാകത്തിന്
6. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
7. കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവപ്പില – ഒരു തണ്ട്
പാകം െചയ്യുന്ന വിധം
∙ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയിൽ ഒന്നാമത്തെ ചേരു വ ബ്രൗൺ നിറത്തിൽ വറുത്തരച്ചു വയ്ക്കുക.
∙ പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙ ഇതിൽ അരപ്പും വാളൻപുളി പിഴിഞ്ഞതും പാകത്തിനുവെള്ളവും ചേർത്ത് വേവിക്കുക.
∙ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചതു ചേർത്തു വാങ്ങാം.
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : പി. എൻ. വാസു, മലയാള മനോരമ, കോട്ടയം.