Tuesday 14 July 2020 02:14 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

ഉണക്കമുന്തിരി വൈൻ വീട്ടിലുണ്ടാക്കാം; സിമ്പിള്‍ റെസിപ്പി ഇതാ

dry-grapes-wine556

കറുത്ത ഉണക്കമുന്തിരി – 300 ഗ്രാം

സ്വർണനിറത്തിലുള്ള ഉണക്കമുന്തിരി – 200 ഗ്രാം

2. പഞ്ചസാര – 750 ഗ്രാം

യീസ്റ്റ് – മൂന്നു ചെറിയ സ്പൂൺ വടിച്ച്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

കറുവാപ്പട്ട – രണ്ടു കഷണം

3. തിളപ്പിച്ചാറിയ വെള്ളം – അഞ്ചു ലീറ്റർ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കഴുകി വൃത്തിയാക്കി ചെറുതായി അ രിഞ്ഞു വയ്ക്കണം.

∙ ഇതും രണ്ടാമത്തെ ചേരുവയും ഭരണിയിൽ നിരത്തി മുക ളിൽ വെള്ളം ഒഴിച്ചു മൂടി വയ്ക്കണം.

∙ 21 ദിവസം എല്ലാ ദിവസവും ഇളക്കണം.

∙ 22ാം ദിവസം ഒരു തുണിയിലൂടെ അരിച്ചു മറ്റൊരു ഉണങ്ങിയ ഭരണിയിലാക്കി ഒരു മാസം അനക്കാതെ വയ്ക്കണം.

∙ പിന്നീട് മട്ടു വരാതെ ഊറ്റിയെടുത്ത് ഉപയോഗിക്കാം.

∙ മധുരമുള്ള, നിറം കൂടുതലുള്ള വൈൻ വേണമെങ്കിൽ അൽപം പഞ്ചസാര കരിച്ചു ചേർക്കാം.

Tags:
  • Pachakam