Friday 11 March 2022 12:43 PM IST

അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം കലക്കൻ താറാവു റോസ്‌റ്റ്, ഈസി റെസിപ്പി!

Merly M. Eldho

Chief Sub Editor

duck

താറാവു റോസ്‌റ്റ്

1.ദശക്കട്ടിയുള്ള താറാവ് – ഒരു കിലോ

2.പച്ചക്കുരുമുളക് – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒന്നരയിഞ്ച് കഷണം

പച്ചമുളക് – നാല്

3.വിനാഗിരി – ഒരു വലിയ സ്പൂൺ

4.ഉപ്പ് – പാകത്തിന്

5.വെളിച്ചെണ്ണ – കാൽ കപ്പ്

നെയ്യ് – ഒരു ചെറിയ സ്പൂൺ

6.സവാള – മൂന്ന് ഇടത്തരം, അരിഞ്ഞത്

ചുവന്നുള്ളി – 10, അരിഞ്ഞത്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത കുറുകിയ പാൽ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ വിനാഗിരി ചേർത്തു മയത്തിൽ അരയ്ക്കണം. ഇതിൽ പാകത്തിനുപ്പും ചേർത്തു താറാവു കഷണങ്ങളിൽ പുരട്ടി ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണയും നെയ്യും ചൂടാക്കി താറാവു കഷണങ്ങൾചേർത്തു വറുത്തു കോരണം.

∙ബാക്കി എണ്ണയിൽ സവാളയും ചുവന്നുള്ളിയും ചേർത്തു വഴറ്റി കോരി വയ്ക്കുക.

∙അതേ എണ്ണയിൽ തന്നെ പുരട്ടി വയ്ക്കാൻ ഉപയോഗിച്ച അരപ്പിന്റെ ബാക്കി ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്കു താറാവു വേവാൻ ആവശ്യമുള്ള വെള്ളം ചേർത്ത ശേഷം വറുത്തെടു‍ത്ത താറാവു കഷണങ്ങളും വഴറ്റി വച്ചിരിക്കുന്ന സവാളയും ചുവന്നുള്ളിയും ചേർത്തു വേവിക്കുക.

∙താറാവു വെന്തു വെള്ളം വറ്റിയ ശേഷം കു‍റുകിയ തേങ്ങാപ്പാൽ ചേർത്തിളക്കി നന്നായി ചൂടാക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes