ADVERTISEMENT

ബീറ്റ്റൂട്ട് അച്ചാർ

1.ബീറ്റ്റൂട്ട് – രണ്ട്

ADVERTISEMENT

2.നല്ലെണ്ണ – കാൽ കപ്പ്

3.കടുക് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

4.ഇഞ്ചി, പൊടിയായി അരിഞ്ഞത് – രണ്ടു ചെറി സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

പച്ചമുളക് – മൂന്ന്–നാല്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

5.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു വലിയ സ്പൂൺ

കായംപൊടി – ഒരു വലിയ സ്പൂൺ

6.വിനാഗിരി – പാകത്തിന്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ബീറ്റ്റൂട്ട് തൊലി കളഞ്ഞു ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙നല്ലെണ്ണ ചൂടാക്കി ബീറ്റ്റൂട്ട് വറുത്തു കോരി വയ്ക്കണം.

∙ഇതേ എണ്ണയിൽ കടുക് പൊട്ടിച്ച് നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു പൊടികൾ ചേർത്തു മൂപ്പിക്കണം.

∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙വറുത്തു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി വാങ്ങാം.

ADVERTISEMENT