Monday 14 October 2024 11:32 AM IST : By സ്വന്തം ലേഖകൻ

നെയ്യ് ചോറിനൊപ്പം കഴിക്കാൻ അപാര രുചിയിൽ ചിക്കൻ റോസ്‌റ്റ്, ഈസി റെസിപ്പി!

chickennnnnn777

ഈസി ചിക്കൻ റോസ്‌റ്റ്

1.ചിക്കൻ – ഒരു കിലോ

2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾ‌പ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – മൂക്കാൽ വലിയ സ്പൂൺ

ഗരംമസാലപൊടി – ഒന്നര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറി സ്പൂൺ

ഉപ്പ് – പാകത്തിന്

തക്കാളി – ഒരു വലുത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – മൂന്ന്, വറുത്തത്

5.വെള്ളം – അരക്കപ്പ്

6.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ അൽപം വലിയ കഷണങ്ങളാക്കി മുറിച്ച് വൃത്തിയാക്കി വയ്ക്കുക.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിക്കണം.

∙ഇതിലേക്കു ചിക്കനും ചേർത്തു യോജിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു തീ കൂട്ടി വച്ച് അഞ്ചു മിനിറ്റു വേവിക്കണം.

∙പിന്നീട് തീ കുറച്ചു വച്ച് പത്തു മിനിറ്റ് മൂടി വച്ചു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ സവാള വറുത്തതും വെള്ളവും ചേർത്തിളക്കി വീണ്ടും മൂടി വച്ചു വേവിക്കണം.

∙വെള്ളം വറ്റി വരുമ്പോൾ കറിവേപ്പില ചേർത്തിളക്കി വാങ്ങുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes