Wednesday 17 February 2021 11:53 AM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ ഒരു ടിഫിൻ റെസിപ്പി, തയാറാക്കാം ലെമൺ റൈസ്!

lemon

ലെമൺ റൈസ്

1.ബസ്മതി അരി – ഒരു കപ്പ്

2.വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

3.എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ

4.നിലക്കടല – കാൽ കപ്പ്

5.കശുവണ്ടി – ഒരു വലിയ സ്പൂൺ‌

6.നെയ്യ് – ഒരു വലിയ സ്പൂൺ

7.കടുക് – കാൽ ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

8.പച്ചമുളക് – ഒന്ന്, ചെറുതായി അരിഞ്ഞത്

9.വറ്റൽമുളക് – മൂന്ന്

കറിവേപ്പില – ഒരു തണ്ട്

10.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കായം – ഒരു നുള്ള്

11.നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അരി കഴുകി പാകത്തിനു വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്ത് വെള്ളം വാലാൻ വയ്ക്കുക.

∙ഇത് രണ്ടു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചൂറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടല ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ശേഷം കശുവണ്ടി വറുത്തു കോരി വയ്ക്കുക.

∙എണ്ണയിലേക്ക് ഒരു വലിയ സ്പൂൺ നെയ്യ് ഒഴിച്ച് കടുകു പൊട്ടിക്കുക. ഉഴുന്നു പരിപ്പു ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.

∙ഇതിലേക്ക് പച്ചമുളകു ചേർത്തു വഴറ്റിയ ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക.

∙തീ അണച്ചശേഷം പത്താമത്തെ ചേരുവ ചേർക്കുക.

∙ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറും നാരങ്ങാനീരും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു ചൂടോടെ വിളമ്പാം.