മൈക്രോഗ്രീൻസ് എഗ്ഗ് ബുർജി
1. എണ്ണ – ഒരു വലിയ സ്പൂൺ
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
3. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകു പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. മൈക്രോഗ്രീൻസ് – അര – മുക്കാൽ കപ്പ്, പൊടിയായി അരിഞ്ഞത്
6. മുട്ട – നാല്, അടിച്ചത്
7. കറിവേപ്പില – നാല് ഇതൾ, പൊടിയായി അരിഞ്ഞത്
മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം
∙ ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.
∙ സവാള വാടിത്തുടങ്ങുമ്പോൾ തക്കാളിയും പച്ചമുളകും ചേർത്ത് വഴറ്റുക.
∙ തക്കാളി വെന്തുടഞ്ഞു വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കുക.
∙ ഇതിലേക്ക് മൈക്രോ ഗ്രീൻസ് ചേർത്ത് ഒന്നിളക്കിയശേഷം മുട്ട ചേർത്ത് നന്നായി ഉലർത്തിയെടുക്കുക.
∙ കറിവേപ്പിലയും മല്ലിയിലയും വിതറി വിളമ്പാം.
മൈക്രോഗ്രീൻസ് വെജ് റോൾ
1. ചപ്പാത്തി – നാല്
2. ഹമ്മസ്/മയണീസ് – നാലു വലിയ സ്പൂൺ
3. ലെറ്റ്യൂസ് ലീവ്സ് – നാല്
4. കുക്കുമ്പർ – ഒന്ന്, നീളത്തിൽ കഷണങ്ങളാക്കിയത്
മഞ്ഞ, ചുവപ്പ് കാപ്സിക്കം – പകുതി വീതം, നീളത്തിൽ അരിഞ്ഞത്
5. വൻപയർ മൈക്രോഗ്രീൻസ് – രണ്ടു വലിയ സ്പൂൺ
6. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഇറ്റാലിയൻ സീസണിങ് – കാൽ ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം
∙ ഒരു ചപ്പാത്തിയിൽ ഒരു വലിയ സ്പൂൺ മയണീസ്/ഹമ്മസ് നിരത്തുക.
∙ ഇതിനു മുകളിൽ ഒരു ലെറ്റ്യൂസ് ഇല നിരത്തി അൽപം വീതം പച്ചക്കറികളും മൈക്രോഗ്രീൻസും നിരത്തുക.
∙ മുകളിൽ ആറാമത്തെ ചേരുവ അൽപം വിതറി റോൾ ചെയ്തു വിളമ്പാം. ഇത്തരത്തിൽ ബാക്കി ചപ്പാത്തിയും റോൾ ചെയ്തെടുക്കുക.