എഗ്ഗ് മലായ് മസാല
1.മുട്ട – എട്ട്, പുഴുങ്ങിയത്
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.എണ്ണ – രണ്ടു വലിയ സ്പൂൺ
5.ജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു കഷണം
ഏലയ്ക്ക് – മൂന്ന്
വറ്റൽമുളക് – നാല്
തക്കോലം – ഒന്ന്
ബേ ലീഫ്സ് – നാല്
6.സവാള – നാല്, അരച്ചത്
7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
8.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
9.പുളിയില്ലാത്ത തൈര് – ഒരു കപ്പ്
10.കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം, കുതിർത്തത്
കശ്കശ് – ഒരു ചെറിയ സ്പൂൺ
11.മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഫ്രഷ് ക്രീം – 50 മില്ലി
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
കസൂരിമേത്തി – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്
12.മല്ലിയില, അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙മുട്ടയിൽ രണ്ടാമത്തെ ചേരുവ പുരട്ടി എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.
∙ഇതിലേക്കു സവാള അരച്ചതു ചേർത്തു വഴറ്റണം.
∙വഴന്നു വരുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റുക.
∙എട്ടാമത്തെ ചേരുവയിൽ തൈരു ചേർത്തു യോജിപ്പിച്ചതും പാകത്തിന് വെള്ളവും ചേർത്തു വഴറ്റണം.
∙തിളയ്ക്കുമ്പോൾ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന മുട്ട ചേർക്കണം.
∙പത്താമത്തെ ചേരുവ നന്നായി അരച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ഇതിലേക്കു പതിനൊന്നാമത്തെ ചേരുവ ചേർത്ത് ഇളക്കി വാങ്ങാം.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.