Saturday 06 October 2018 05:04 PM IST

ടേസ്റ്റി മുട്ട മോലി; തയാറാക്കാം ഞൊടിയിടയിൽ...

Merly M. Eldho

Chief Sub Editor

1487677735713

ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം സൂപ്പർ കോമ്പിനേഷനാണ് മുട്ട മോലി. കൂടുതൽ സമയമെടുക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവം വിരുന്നുകാരുള്ളപ്പോൾ പരീക്ഷിക്കാവുന്നതാണ്.

ചേരുവകൾ

1. മുട്ട – മൂന്ന്

2. പച്ചമുളക് – ഒന്ന്

സവാള – ഒന്ന്

കറിവേപ്പില – ഒരു തണ്ട്

3. ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. കടുക് – അര െചറിയ സ്പൂൺ

ഉലുവ – അര െചറിയ സ്പൂൺ

6. ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

8. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9. തക്കാളി – ഒന്ന്, അരിഞ്ഞത്

10. തേങ്ങാപ്പാൽ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു ഫ്രൈയിങ് പാനിൽ അൽപം എണ്ണ ചൂടാക്കി ബുൾസ് ഐക്കെന്ന പോലെ മുട്ട പൊട്ടിച്ചൊഴിക്കുക. ഓരോ ബുൾസ് ഐയുടെയും മുകളിൽ രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു വിതറി മാറ്റി വയ്ക്കുക.

∙ എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ േചരുവ ചേർത്തു വഴറ്റണം.

∙ ഇതിേലക്കു സവാള ചേർ‌ത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കുക.

∙ തക്കാളി അരിഞ്ഞതു േചർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ തേങ്ങാപ്പാല്‍ േചർത്തിളക്കി തിളപ്പിക്കുക.

∙ ഇതിനു മുകളിലേക്കു മുട്ട ബുൾസ് ഐ െചയ്തതു പൊട്ടി പ്പോകാതെ മെല്ലേ വച്ചു വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: റെജിമോൻ പി. എസ്, ഡെമി ഷെഫ് ഡി–പാർട്ടി, ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി.