Friday 30 July 2021 12:06 PM IST : By സ്വന്തം ലേഖകൻ

മലബാർ സ്‌പെഷൽ രുചിയിൽ ഏലാഞ്ചി; സ്വാദേറും റെസിപ്പി

Elanchi തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു

ഫില്ലിങ്ങിന്

1. നെയ്യ് – രണ്ടു വലിയ സ്പൂൺ

2. കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ

3. ഉണക്കമുന്തിരി – ഒരു ചെറിയ സ്പൂൺ

4. പഞ്ചസാര – നാലു വലിയ സ്പൂൺ

വെള്ളം/പാൽ – ഒരു വലിയ സ്പൂൺ

5. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

6. ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്

മാവിന്

7. മൈദ – കാൽ കപ്പ്

മുട്ട – ഒന്നിന്റെ കാൽ ഭാഗം

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി, ഏലയ്ക്കാപ്പൊടി – ഓരോ നുള്ള്

8. വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പു ചേർത്ത് ഏതാനും സെക്കൻഡ് ഇളക്കിയ ശേഷം ഉണക്കമുന്തിരിയും ചേർത്തു വറുത്തു കോരുക.

∙ അതേ പാനിൽ തന്നെ പഞ്ചസാര എടുത്ത് വെള്ളം/പാൽ ചേർത്തിളക്കണം. പഞ്ചസാര മുഴുവൻ അലിഞ്ഞ ശേഷം തേങ്ങ ചേർത്ത് ഇടത്തരം തീയിൽ വയ്ക്കുക. 

∙ നന്നായി വരണ്ടു വരുമ്പോൾ ഏലയ്ക്ക പൊടിച്ചതും വറുത്തു വച്ചിരിക്കുന്ന മിശ്രിതവും ചേർത്തു നന്നായി ഇളക്കി വാങ്ങുക. ഫില്ലിങ് തയാർ.

∙ ഏഴാമത്തെ ചേരുവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേർത്തു കട്ടകെട്ടാതെ ദോശമാവിനെക്കാൾ അയവുള്ള മാവു തയാറാക്കണം. 

∙ നോൺസ്റ്റിക് പാൻ ചൂടാക്കി ഓരോ തവി വീതം മാവു കോരിയൊഴിച്ചു വട്ടത്തിൽ പരത്തി ചെറുതീയിൽ വേവിക്കുക.ഒരു വശം വേവുമ്പോൾ ഒരു പാത്രത്തിലേക്കു മാറ്റി ഇതിന്റെ ഒരറ്റത്തു ഫില്ലിങ് വച്ച് അമർത്തി ചുരുട്ടിയെടുക്കണം. ഇങ്ങനെ മുഴുവൻ മാവും ഫില്ലിങ്ങും വച്ചു ചെയ്യുക. 

Tags:
  • Pachakam