Friday 15 September 2023 03:28 PM IST : By സ്വന്തം ലേഖകൻ

നല്ല എരിപൊരി കാന്താരി ബീഫ് റോസ്റ്റ്; നാവില്‍ കപ്പലോടും രുചി, റെസിപ്പി ഇതാ..

Kanthari-beef-roast തയാറാക്കിയത്: മെർലി എം. എൽദോ. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: രമേഷ് രവീന്ദ്രൻ എക്സിക്യൂട്ടീവ് ഷെഫ്, സൽക്കാര, അത്താണി, നെടുമ്പാശ്ശേരി, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനീഷ് കുമാർ സൂ ഷെഫ്, സൽക്കാര, നെടുമ്പാശ്ശേരി, കൊച്ചി

1. ബീഫ് – അരക്കിലോ, കഷണങ്ങളാക്കിയത്

2. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – 100 ഗ്രാം

4. കറിവേപ്പില – ഒരു തണ്ട്

തേങ്ങാക്കൊത്ത് – രണ്ടു ചെറിയ സ്പൂൺ

ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്

5. പച്ചക്കാന്താരി – 50 ഗ്രാം, അരച്ചത്

പാകം ചെയ്യുന്ന വിധം

∙ ബീഫ് രണ്ടാമത്തെ ചേരുവ ചേർത്തു കുക്കറിലാക്കി വേവിക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക. 

∙ ഇതിലേക്കു കാന്താരി അരച്ചതു ചേർത്തു നന്നായി ഇളക്കണം.

∙ ഇതിൽ ബീഫ് വേവിച്ചതു ചേർത്തു ചെറുതീയില്‍ നന്നായി തിളപ്പിക്കുക.

∙ ഗ്രേവി കുറുകുമ്പോൾ വാങ്ങി അൽപം കാന്താരി വറുത്തതു കൊണ്ട് അലങ്കരിക്കാം.

Tags:
  • Non-Vegertarian Recipes
  • Pachakam