Thursday 02 January 2025 11:31 AM IST : By സ്വന്തം ലേഖകൻ

മലബാർ സ്പെഷൽ പുഴുങ്ങപ്പത്തിൽ, അപാര രുചിയിൽ തയാറാക്കാൻ ഇതാ റെസിപ്പി!

fish pathil

പുഴുങ്ങപ്പത്തിൽ

1.ചെമ്മീൻ – അരക്കിലോ

2.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – ഒരു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

5.സവാള – ആറ്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

‌ ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

7.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്

8.കട്ടിത്തേങ്ങാപ്പാൽ – ഒന്നരക്കപ്പ്

9.തേങ്ങ ചിരകിയത് – കാൽ കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – പാകത്തിന്

ഗരംമസാലപൊടി – അര ചെറി സ്പൂൺ

10.ചോറ് – രണ്ടര കപ്പ്, വെള്ളത്തിൽ കുതിർത്തത്

ചുവന്നുള്ളി – ഒരു കപ്പ്

പെരുംജീരകം – ഒരു വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

തേങ്ങ ചിരകിയത് – ഒരു കപ്പ്

11.ഉപ്പ് – പാകത്തിന്

അരിപ്പൊടി – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റമം.

∙സവാള ഗോൾഡൻ ബ്രൗൺ‌ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു പച്ചമണം മാറുമ്പോൾ തക്കാളി ചേർക്കണം.

∙തക്കാളി വെന്തുടയുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചെമ്മീനും തേങ്ങാപ്പാലും ചേർത്തു മൂടിവച്ചു വേവിക്കണം.

∙നന്നായി കുറുകി എണ്ണ തെളിയുമ്പോൾ ഒൻപതാമത്തെ ചേരുവ യോജിപ്പിച്ചു വാങ്ങണം.

∙10–ാമത്തെ ചേരുവ മയത്തിൽ അരച്ചതിൽ 11–ാമത്തെ ചേരുവ യോജിപ്പിച്ച് കുഴച്ചു മയമുള്ള മാവു തയാറാക്കണം.

∙ഇതു വാഴയിലയിൽ കനം കുറച്ചു പരത്തി മുകളിൽ ചെമ്മീന്‍ മസാല നിരത്തുക.

∙ഇതു മറ്റൊരു പത്തിരി കൊണ്ടു മൂടി അരിക് ഒട്ടിച്ച ശേഷം ആവി വരുന്ന അപ്പച്ചെമ്പിൽ വച്ചു വേവിച്ചെടുക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes