Saturday 16 October 2021 03:31 PM IST : By സ്വന്തം ലേഖകൻ

രുചിയുള്ള ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം; ഫ്രൂട്ട് & മിക്സ്ഡ് വെജിറ്റബിള്‍ സാലഡ് റെസിപ്പി ഇതാ

_BCD0455_1 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷലിന്‍ ബാവ ഷലിന്‍സ് കിച്ചണ്‍ ആര്‍ട്ട്, കാക്കനാട്, കൊച്ചി.

1. ആപ്പിള്‍ – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

മാതളനാരങ്ങ അല്ലി – ഒന്നിന്റെ പകുതിയുടേത്

മുന്തിരി – 10–12

മാമ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

സാലഡ് കുക്കുമ്പര്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് – അരക്കപ്പ്

കാരറ്റ് ചെറിയ കഷണങ്ങള്‍ ആക്കിയത് – അരക്കപ്പ്

കാപ്സിക്കം – ഒന്നിന്റെ കാല്‍ഭാഗം, ചെറിയ കഷണങ്ങളാക്കിയത്

മല്ലിയില – അല്‍പം

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒന്നിന്റേത്

തേന്‍ – രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ ചേരുവകള്‍ നന്നായി യോജിപ്പിക്കുക.

∙ ഒരു മണിക്കൂര്‍ ഫ്രിജില്‍ വച്ചു തണുപ്പിച്ച് വിളമ്പാം.

Tags:
  • Pachakam