Thursday 03 March 2022 11:44 AM IST

വിരുന്നുകളിൽ വിളമ്പാം വെറൈറ്റി ഫുൾ റോസ്‌റ്റ് ചിക്കൻ, ഈസി റെസിപ്പി!

Merly M. Eldho

Chief Sub Editor

fullchic

ഫുൾ റോസ്‌റ്റ് ചിക്കൻ

1.കോഴി – ഏകദേശം ഒരു കിലോ വലുപ്പമുള്ള ഒന്ന്, മുഴുവനോടെ

2.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – നാലു വലിയ സ്പൂൺ

ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

സോയാസോസ് – രണ്ടു വലിയ സ്പൂൺ

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

3.വെണ്ണ – രണ്ടു വലിയ സ്പൂൺ

4.ബേബി പൊട്ടേറ്റോ, കാരറ്റ്, ബീൻസ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു നന്നായി പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. ചിക്കന്റെ ബ്രെസ്‌റ്റിലും തുടകളിലും അങ്ങിങ്ങായി വരഞ്ഞു വയ്ക്കണം.

∙ഇതു പ്രഷർ കുക്കറിലാക്കി വെള്ളം ചേർക്കാതെ രണ്ടു വിസിൽ വരും വരെ വേവിക്കുക.

∙പിന്നീട് ചിക്കൻ മാത്രം എടുത്തു മാറ്റിവയ്ക്കുക.‌

∙ഒരു സോസ്പാനിൽ വെണ്ണ ചൂടാക്കി, ചിക്കൻ വെന്ത ഗ്രേവി ചേർത്തു നന്നായി കുറുക്കുയെടുക്കുക.

∙ഇതിലേക്കു ചിക്കൻ ചേർത്തു നന്നായി പുരട്ടിയെടുക്കുക.

∙പച്ചക്കറികൾ വേവിച്ചു വെണ്ണയിൽ വഴറ്റി ചിക്കനൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes