ADVERTISEMENT

ഗാജർ കാ ഹൽവ

1.കാരറ്റ് – ഒരു കിലോ, ഗ്രേറ്റ് ചെയ്തത്

ADVERTISEMENT

പാൽ – ഒരു ലിറ്റർ

2.കണ്ടൻസ്ഡ് മിൽക് – അര ടിൻ (200 ഗ്രാം)

ADVERTISEMENT

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

4.കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

‌ ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചുവടുകട്ടിയുള്ള പാനിൽ കാരറ്റ് ഗ്രേറ്റ് ചെയ്തതും പാലും ചേർത്ത് അടുപ്പത്തു വയ്ക്കുക. തിളച്ച ശേഷം ചെറുതീയിലാക്കി പാൽ വറ്റുന്നതു വരെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം. ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക് ചേർത്തു ചെറുതീയിൽ തന്നെ ഇടയ്ക്കിടെ ഇളക്കി വേവിക്കുക. നന്നായി വറ്റുമ്പോൾ നെയ്യ് ചേർത്തു 10 മിനിറ്റ് കൂടി വേവിക്കണം.

∙കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

 

ADVERTISEMENT