Monday 01 January 2024 12:23 PM IST : By സ്വന്തം ലേഖകൻ

ഗാര്‍ലിക് ചിക്കൻ റോസ്‌റ്റ്, അപാര രുചിയിൽ ഒരു ചിക്കൻ റെസിപ്പി!

garlic chickkkk

ഗാര്‍ലിക് ചിക്കൻ റോസ്‌റ്റ്

1.ചിക്കൻ – ഒരു കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

3.കുരുമുളക് – ഒരു വലിയ സ്പൂൺ

മല്ലി – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു വലിയ സ്പൂൺ

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – മൂന്ന്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

4.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

5.എണ്ണ – മൂന്നു വലിയ സ്പൂൺ

6.സവാള – രണ്ട്

7.വെളുത്തുള്ളി – രണ്ടു കുടം, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

7.മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ അല്പം വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ മിക്സിയിൽ തരുതരുപ്പായി പൊടിക്കണം.

∙ഇതിലേക്കു നാലാമത്തെ ചേരുവയും ചേർത്തു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റണം.

∙ഗോൾഡൻ നിറമാകുമ്പോൾ വെളുത്തുള്ളിയും കറിവേപ്പിലയും പാകത്തിനുപ്പും ചേർത്തു വഴറ്റുക.

∙പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റു വഴറ്റി മൂടിവച്ചു വേവിക്കുക.

∙മുക്കാൽ വേവാകുമ്പോൾ പൊടിച്ചു വച്ച കൂട്ടു ചേർത്തിളക്കണം.

∙പാകത്തിന് വെള്ളം ഒഴിച്ചു പച്ചമണം മാറുന്നതു വരെ വഴറ്റണം.

∙മസാല ചിക്കനിൽ പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങി മല്ലിയില അരിഞ്ഞതു കൊണ്ടലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes