Monday 16 November 2020 12:59 PM IST : By സ്വന്തം ലേഖകൻ

തയാറാക്കാം ചീര വോൾനാട് നോച്ചി വിത് സ്പൈസി ടുമാറ്റോ സോസ് ഈസിയായി!

gnochi

ചീര വോൾനാട് നോച്ചി വിത് സ്പൈസി ടുമാറ്റോ സോസ്

1. ചീര വൃത്തിയാക്കിയത് - 150 ഗ്രാം

2. ഉരുളക്കിഴങ്ങ് - 300 ഗ്രാം

3. വെണ്ണ - നാലു വലിയ സ്പൂൺ

4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

5. വോൾനട്ട് നുറുക്കിയത് - രണ്ടു വലിയ സ്പൂൺ

6. ഉപ്പ്‌, വെളുത്ത കുരുമുളകുപൊടി - പാകത്തിന്

7. മൈദ - 100 ഗ്രാം

തക്കാളി സോസിന്

8. തക്കാളി - 300 ഗ്രാം

9. ഒലിവ് ഓയിൽ - രണ്ടു വലിയ സ്പൂൺ

10.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

വറ്റൽമുളക്

ചതച്ചത് - ഒരു ചെറിയ സ്പൂൺ

11.ബേസിൽ ലീവ്‌സ് - അഞ്ച്, പൊടിയായി കീറിയത്

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്‌

12.ചീസ് ഗ്രേറ്റ് ചെയ്തത് - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ചീര, തിളച്ച വെള്ളത്തിൽ ഏതാനും സെക്കൻഡ് മുക്കിയെടുത്തു വെള്ളം വാർന്നശേഷം പൊടിയായി അരിഞ്ഞുവയ്ക്കണം.

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കി, ഉപ്പു ചേർത്ത തിളച്ച വെള്ളത്തിലിട്ടു വേവിച്ചുടച്ചു വയ്ക്കുക.

വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയശേഷം വോൾനട്ട് ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.

ഉരുളക്കിഴങ്ങ് ഉടച്ചത് ഒരു വലിയ ബൗളിലാക്കി അതിലേക്ക് ചീര അരിഞ്ഞതും വോൾനട്ട് മിശ്രിതവും ചേർത്തിളക്കുക.ഇതിലേക്കു പാകത്തിന്‌ ഉപ്പും കുരുമുളക്പൊടിയും ചേർത്ത ശേഷം മൈദ അൽപാൽപ്പമായി ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കണം. ആവശ്യമെങ്കിൽ കൂടുതൽ മൈദ ചേർക്കാം.ഈ മിശ്രിതം ചെറിയ ഉരുളകളാക്കി വയ്ക്കണം.

ഓരോ ഉരുളയും കൈവെള്ളയിൽ വച്ച് ഫോർക്ക് കൊണ്ട് ഒന്നമർത്തുക.

സോസ്പാനിൽ വെള്ളം ഉപ്പും ചേർത്തു തിളപ്പിച്ച ശേഷം തയാറാക്കിയ ഉരുളകൾ ഇട്ട്‌ അഞ്ചു മിനിറ്റ് വേവിക്കുക. ഉരുളകൾ വെന്തു പൊങ്ങി വരുമ്പോൾ വാങ്ങി ഊറ്റിവയ്ക്കുക.

തക്കാളി തിളച്ചവെള്ളത്തിലിട്ടെടുത്ത്, ഉടൻ തന്നെ തണുത്ത വെള്ളത്തിലിടുക. തൊലിയും അരിയും കളഞ്ഞു പൊടിയായി അരിഞ്ഞു വയ്ക്കുക.

ഒലിവ് ഓയിൽ ചൂടാക്കി പത്താമത്തെ ചേരുവ ചേർത്തു വഴറ്റി ഇളം ബ്രൗണ്‍ നിറമാകുമ്പോൾ തക്കാളി അരിഞ്ഞതു ചേർത്തു ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. ആവശ്യമെങ്കിൽ വെളളം ചേർക്കാം.

ഇതിലേക്കു പതിനൊന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തിളച്ചു മയം വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക.

അല്പം ഒലിവ് ഓയിൽ ചൂടാക്കി, ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി വഴറ്റി, വേവിച്ചു വച്ചിരിക്കുന്ന ഉരുളകൾ (നോച്ചി) ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

ഇതു വിളമ്പാനുള്ള പാത്രത്തിലാക്കി മുകളിൽ തയാറാക്കിയ സോസ് ഒഴിച്ച് അതിനു മുകളിൽ ചീസ്‌ വിതറി വിളമ്പാം.