1. ഒലിവ് ഓയിൽ – വറുക്കാൻ ആവശ്യത്തിന്
2. ലീക്ക്സ് – ഒന്ന്, അരിഞ്ഞത്
പർപ്പിൾ നിറമുള്ള വഴുതനങ്ങ – രണ്ട് ഇടത്തരം, അരയിഞ്ചു കനത്തിൽ അരിഞ്ഞത്
സുക്കീനി – രണ്ട് ഇടത്തരം, അരയിഞ്ചു കനത്തിൽ അരിഞ്ഞത്
3. വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്
4. സവാള – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്
തക്കാളി പഴുത്തത് – നാലു വലുത്, പൊടിയായി അരിഞ്ഞത്
പഞ്ചസാര – ഒരു വലിയ സ്പൂൺ
5. തൈം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. ഫ്യൂസില്ലി പാസ്ത – 500 ഗ്രാം
7. പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി രണ്ടാമത്തെ ചേരുവ വെവ്വേറെ വറുത്തു പൊടിയായി അ രിഞ്ഞു മാറ്റി വയ്ക്കണം.
∙ വെളുത്തുള്ളി കരിഞ്ഞു പോകാതെ വറു ത്തു മാറ്റി വയ്ക്കുക.
∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു 10 മിനിറ്റ് വഴറ്റുക. ഇ തിൽ വറുത്ത വെളുത്തുള്ളി ചേർത്ത് അടച്ചു വച്ച് 15-20 മിനിറ്റ് വേവിക്കണം.
∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന പച്ചക്കറികളും തൈമും ഉപ്പും ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് വേവിക്കുക. ഇതാണ് സോസ്.
∙ പാസ്ത പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം വേവിച്ചു വയ്ക്കുക.
∙ പാസ്തയിൽ സോസ് ചേർത്തിളക്കി വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റാം.
∙ ചീസ് ഗ്രേറ്റ് ചെയ്തതു മുകളിൽ മുകളിൽ വിതറി ചൂടോടെ വിളമ്പാം.
∙ പച്ചക്കറികൾ വറുക്കുന്നതിനു പകരം ഒലിവ് ഓയിലിൽ വറ്റൽമുളക് അരിഞ്ഞത്/ചതച്ചത് ചേർത്തു വഴറ്റി അതേ ഒ ലിവ് ഓയിൽ പച്ചക്കറികളിൽ പുരട്ടി ഗ്രിൽ ചെയ്തെടുക്കാം.