Thursday 23 April 2020 03:29 PM IST : By വനിത പാചകം

കുട്ടിപ്പട്ടാളത്തെ പാട്ടിലാക്കാൻ ഗ്രീൻ ചിക്കൻ റൈസും ചെമ്മീൻ ബിരിയാണിയും!

rivvcgcytctdd

പതിവു ചോറും കറികളും തയാറാക്കി മടുക്കുന്പോൾ അൽപം വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്. രുചിക്കു മാർക്കിടാൻ മുന്നിൽ നിൽക്കുന്ന കുട്ടിപ്പട്ടാളത്തെ പാട്ടിലാക്കാൻ ഗ്രീൻ ചിക്കൻ റൈസും ചെമ്മീൻ ബിരിയാണിയും തയാറാക്കാം. വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്കായി കൂണിന്റെ സകല സ്വാദും കാപ്സിക്കത്തിന്റെ കരുകരുപ്പും നിറഞ്ഞ മഷ്റൂം ഗ്രീൻ പെപ്പർ റൈസും ഉണ്ട്. എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവങ്ങൾ പരീക്ഷിച്ചു നോക്കൂ. 

ഗ്രീൻ ചിക്കൻ റൈസ്

94270254_2567292106872677_5224462836637368320_n

1.        ചിക്കൻ – ഒരു കിലോ 

2.        നെയ്യ് – 50 ഗ്രാം 

        എണ്ണ – 50 ഗ്രാം 

3.        സവാള – ഒന്ന് 

4.        ചുവന്നുള്ളി – അരക്കപ്പ് 

        ഇഞ്ചി, െവളുത്തുള്ളി, പച്ചമുളക് ചതച്ചത്                 – രണ്ടു വലിയ സ്പൂൺ വീതം 

        മല്ലിയില, പുതിനയില – ഒരു കെട്ടു വീതം, അരച്ചത് 

5.        ചെറുനാരങ്ങാനീര് – രണ്ടു നാരങ്ങയുടേത് 

        ഉപ്പ് – പാകത്തിന് 

        ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ 

6.        നെയ്യ് – അല്പം 

7.        കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – ഒരു വലിയ സ്പൂൺ വീതം 

        പെരുംജീരകം ചതച്ചത് – ഒരു െചറിയ സ്പൂൺ 

8.        വെള്ളം – ഒരു ലീറ്റർ 

        ഉപ്പ് – പാകത്തിന് 

9.        പുതിനയില അരച്ചത് – രണ്ടു വലിയ സ്പൂൺ 

10.        കൈമ അരി – അരക്കിലോ 

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. 

∙ എണ്ണയും നെയ്യും ചൂടാക്കി സവാള വഴറ്റുക. 

∙ സവാള വഴന്ന ശേഷം ഇതിലേക്കു നാലാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തു വഴറ്റണം. 

∙ ഇതിലേക്ക് ചിക്കനും അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി വേവിച്ചു വാങ്ങിവയ്ക്കുക. 

∙ വലിയ പാത്രത്തിൽ‌ അല്പം നെയ്യ് ചൂടാക്കി ഏഴാമത്തെ ചേരുവ മൂപ്പിച്ച ശേഷം അര ലീറ്റർ വെള്ളവും ഉപ്പും േചർത്തു തിളപ്പിക്കുക. 

∙ തിളയ്ക്കുമ്പോൾ പുതിന അരച്ചതും അരിയും ചേർത്തിളക്കി വേവിക്കുക. 

∙ അരി െവന്തു വെള്ളം വറ്റുമ്പോൾ മുകളിൽ ചിക്കൻ മിശ്രിതം ഇട്ട് അടച്ചു ചെറുതീയിൽ വച്ചു ദം ചെയ്യുക.

മഷ്റൂം– ഗ്രീൻപെപ്പർ റൈസ്

93845686_155805632529526_4442209838742634496_n

1.        ബസ്മതി അരി – ഒരു കപ്പ് 

2.        എണ്ണ – 25 ഗ്രാം 

3.        വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 

        സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 

4.        മഷ്റൂം (കൂൺ) – അരക്കപ്പ്, വേവിച്ചത് 

        കാപ്സിക്കം(ഗ്രീൻ പെപ്പർ) അരിഞ്ഞത് – അരക്കപ്പ് 

5.        ഉപ്പ് – പാകത്തിന് 

6.        സ്പ്രിങ് അണിയൻ അരിഞ്ഞത് – ഒരു വലിയ സ്പൂൺ 

പാകം ചെയ്യുന്ന വിധം

∙ അരി അരമണിക്കൂർ െവള്ളത്തിൽ കുതിർത്ത ശേഷം തിളച്ച വെള്ളത്തിലിട്ടു വേവിച്ച് ഊറ്റി വയ്ക്കുക. 

∙ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സെലറിയും വഴറ്റണം. ഇതിലേക്കു കൂണും കാപ്സിക്കവും േചർത്തു വഴറ്റി വേവിക്കണം. വെന്ത ശേഷം ചോറും ഉപ്പും ചേർത്തിളക്കി സ്പ്രിങ് അണിയനും വിതറി വാങ്ങി ചൂടോടെ വിളമ്പാം.

ചെമ്മീൻ ബിരിയാണി

94438053_1477499152418821_5753862644436041728_n

1.        ബസ്മതി അരി – അരക്കിലോ 

2.        ചെമ്മീൻ – ഒരു കിലോ 

        ഉപ്പും മഞ്ഞൾപ്പൊടിയും – പാകത്തിന് 

3.        നെയ്യ് – പാകത്തിന് 

4.        സവാള – അരക്കിലോ, അരിഞ്ഞത് 

5.        ചുവന്നുള്ളി – കാൽ കിലോ 

        പച്ചമുളക് – കാൽ കിലോ 

        ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ 

        തക്കാളി – അഞ്ച് 

6.        ഉപ്പ് – പാകത്തിന് 

7.        നാരങ്ങാനീര് – മൂന്നു നാരങ്ങയുടേത് 

        തേങ്ങ അരച്ചത് – അരക്കപ്പ് 

        മല്ലിയില, പുതിനയില – ഓരോ കെട്ട് 

        ഗരംമസാലപ്പൊടി – കാൽ െചറിയ സ്പൂൺ 

        കുരുമുളക് – ഒരു വലിയ സ്പൂൺ 

8.        നെയ്യ് – 100 ഗ്രാം 

        എണ്ണ – 100 ഗ്രാം 

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി വാരി രണ്ടു ലീറ്റർ വെള്ളത്തിൽ തിളപ്പിച്ചു മുക്കാൽ വേവിൽ ഊറ്റിവയ്ക്കുക. 

∙ ചെമ്മീൻ ഉപ്പും മഞ്ഞൾപ്പൊടിയും േചർത്ത് അധികം മൂക്കാതെ വറുത്തു കോരി വയ്ക്കണം. 

∙ െനയ്യ് ചൂടാക്കി സവാള അരിഞ്ഞതിൽ നിന്ന് അല്പം വറുത്തുകോരി വയ്ക്കുക. 

∙ ബാക്കി സവാള ചേർത്തു വഴറ്റിയശേഷം അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റുക. 

∙ വഴന്ന കൂട്ടിലേക്കു വറുത്തു വച്ച ചെമ്മീൻ ചേർത്തിളക്കണം. ഇതിൽ ഏഴാമത്തെ ചേരുവയും ചേർത്തിളക്കണം. 

∙ വറുത്തു മാറ്റിവച്ചിരിക്കുന്ന സവാളയും രണ്ടു കപ്പ് തിളച്ച െവള്ളവും ഒഴിച്ചു കുറുകിയ പരുവത്തിലാകുമ്പോൾ തീ അണയ്ക്കുക. 

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന അരി നിരത്തുക. 

∙ ഇതിനു മുകളിലേക്ക് നെയ്യും എണ്ണയും യോജിപ്പിച്ചതും ഒഴിച്ചു വീണ്ടു ചെറുതീയില്‍ വച്ച് 20 മിനിറ്റ് ദം ചെയ്യുക.

Tags:
  • Pachakam