Saturday 26 March 2022 11:49 AM IST

ലഞ്ചിനു സ്പെഷ്യൽ ഗ്രീൻപീസ് റൈസ്, തയാറാക്കാം ഈസിയായി!

Merly M. Eldho

Chief Sub Editor

greenpea

ഗ്രീൻപീസ് റൈസ്

1.ബസ്മതി അരി – രണ്ടു കപ്പ്

2.വെണ്ണ – രണ്ടു വലിയ സ്പൂൺ

3.വെള്ളം – നാലു കപ്പ്, തിളപ്പിച്ചത്

ഉപ്പ് – പാകത്തിന്

4.ഗ്രീൻപീസ് – അരക്കപ്പ്

5.നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

പാൽ – രണ്ടു വലിയ സ്പൂൺ

6.നെയ്യിൽ വറുത്ത സവാള, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙അരി കഴുകി ഊറ്റി വയ്ക്കണം.

∙ചുവടുകട്ടിയുള്ള പാത്രത്തിൽ വെണ്ണ ചൂടാക്കി അരി ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കുക.

∙ഇതിലേക്കു തിളച്ചവെള്ളവും പാകത്തിനുപ്പും ചേർത്തിളക്കുക. ഗ്രീൻപീസും ചേർത്ത് ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തീ കുറച്ച്, പാത്രം മൂടി വച്ചു വേവിക്കണം.

∙വെള്ളം വറ്റുമ്പോൾ നാരങ്ങാനീരും പാലും ചേർ‌ത്തിളക്കി, പാത്രം തുറന്നു വച്ചു വെള്ളം മുഴുവൻ വലിയുമ്പോൾ വാങ്ങി വയ്ക്കുക.

∙വിളമ്പാനുള്ള ഡിഷിലാക്കി അഞ്ചാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam