ആശാളി വിത്ത് അഥവാ ഹാലിം സീഡ്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. കാഴ്ചയിൽ ഫ്ലാക്സ് സീഡ്സിനെ പോലെ തോന്നുമെങ്കിലും രണ്ടും വ്യത്യസ്തമാണ്. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ഫൈബറിന്റെയും പ്രോട്ടീനിന്റെയും വലിയൊരു ശ്രോതസ്സാണ് ഹാലിം സീഡ്സ്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇതു കഴിക്കുന്നത് വളരെ വേഗം അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകളുടെയും ഫോളിക് ആസിഡിന്റെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും കലവറയായ ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അസുഖങ്ങളിൽ നിന്നും പരിരക്ഷ നൽകുന്നു. ക്രമം തെറ്റിയുള്ള ആർത്തവത്തിനും ഹോർമോൺ സംബന്ധമായ മറ്റു രോഗങ്ങൾക്കും നല്ലൊരു പരിഹാരമാണ് ഇവ.
ഒരു വലിയ സ്പൂൺ ആശാളി വിത്ത് മുക്കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വച്ചതിനു ശേഷം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ശരീരഭാരം കുറയുകയും രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യും.
മാത്രമല്ല സ്മൂത്തികളിലും സൂപ്പുകളിലും സാലഡുകളിലും ആശാളി വിത്ത് പൊടിച്ചു ചേർത്തു കഴിക്കുന്നതും നല്ലതാണ്.
എന്നാൽ രക്തസമ്മർദം ഉള്ളവരും തൈറോയിഡ് സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ഇവ ഉപയോഗിക്കുന്നത് നല്ലതല്ല എന്നു പഠനങ്ങൾ പറയുന്നു.