Thursday 04 April 2024 01:03 PM IST : By സ്വന്തം ലേഖകൻ

ഇഫ്താർ സ്പെഷൽ ഇറാനി പോള, നല്ല കിടുക്കാച്ചി രുചി!

irani polaaaa

ഇറാനി പോള

1.ചിക്കൻ – 200 ഗ്രാം

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ ചെറി സ്പൂൺ

കശ്മീരി മുളകുപൊടി – കാല്‍ ചെറിയ സ്പൂൺ

3.എ‌ണ്ണ – വറുക്കാൻ ആവശ്യത്തിന്

4.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6.മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

7.മല്ലിയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

8.മുട്ട – രണ്ട്

മൈദ – ഒരു കപ്പ്

പാൽ – പാകത്തിന്

എണ്ണ – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

9.വെണ്ണ – ഒരു വലിയ സ്പൂൺ

10.കാരറ്റ്, ഗ്രേറ്റ് ചെയ്തത് – അലങ്കരിക്കാൻ

മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു പത്തു മിനിറ്റു വച്ചു ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.

∙വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തു വഴറ്റി മല്ലിയിലയും ചേർത്തിളക്കി വാങ്ങുക.

∙മിക്സിയിൽ എട്ടാമത്തെ ചേരുവ നന്നായി അടിച്ചു മാവു തയാറാക്കുക.

∙പാനിൽ ഒരു വലിയ സ്പൂൺ വെണ്ണ ചൂടാക്കി തയാറാക്കിയ മാവിൽ നിന്നും പകുതി ഒഴിച്ചു മൂടി വച്ചു നാലു മിനിറ്റു വേവിക്കുക.

∙മൂടി തുറന്നു ചിക്കൻ മിശ്രിതം ചേർത്തു മുകളിൽ ബാക്കി മാവു കൂടി ഒഴിച്ചു കാരറ്റും മല്ലിയിലയും വച്ച് അലങ്കരിച്ചു മൂടി വച്ചു വേവിക്കുക.

Tags:
  • Non-Vegertarian Recipes
  • Easy Recipes
  • Pachakam