Friday 12 July 2024 12:19 PM IST : By സ്വന്തം ലേഖകൻ

വയറും ഉള്ളവും കുളിര്‍പ്പിക്കാന്‍ ജെല്ലോ ഫ്ളഫ്; സിമ്പിള്‍ റെസിപ്പി

jello-fluff6

1. പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ്

2. ഫ്രെഷ് ക്രീം – ഒരു കപ്പ്

കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു കപ്പ്

3. വനില എസ്സന്‍സ് – രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ അവ്‍ൻ 180 ഡിഗ്രി Cൽ ചൂടാക്കിയിടുക. 

∙ ഒരു ബൗളില്‍ തൈര് നന്നായി ഉടയ്ക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം വനില എസ്സന്‍സ് ചേര്‍ത്തിളക്കുക.

∙ ഇതു ബേക്കിങ് ട്രേയില്‍ ഒഴിച്ച് അവ്നില്‍ വച്ച് എട്ട്–പത്തു മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

തയാറാക്കിയത്: ശില്പ ബി. രാജ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ടിസ ഷൈന്‍, കൊച്ചി.

Tags:
  • Pachakam