Saturday 18 September 2021 03:49 PM IST : By സ്വന്തം ലേഖകൻ

കലത്തപ്പത്തിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്; ഈസി റെസിപ്പി ഇതാ

_BCD0458 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷലിന്‍ ബാവ, ഷലിന്‍സ് കിച്ചണ്‍ ആര്‍ട്ട്, കാക്കനാട്, കൊച്ചി.

1. അരിപ്പൊടി – ഒരു കപ്പ്

ഏലയ്ക്ക – അഞ്ച്

ജീരകം – കാല്‍ ചെറിയ സ്പൂണ്‍

തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

ചോറ് – മൂന്നു വലിയ സ്പൂണ്‍

2. വെള്ളം – ഒന്നേകാല്‍ കപ്പ്

3. ശര്‍ക്കര ചുരണ്ടിയത് – മുക്കാല്‍ കപ്പ്

വെള്ളം – അരക്കപ്പ് 

4. ഉപ്പ് – കാല്‍ ചെറിയ സ്പൂണ്‍

ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍

5. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍

6. തേങ്ങാക്കൊത്ത് – നാലു വലിയ സ്പൂണ്‍

ചുവന്നുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

7. നെയ്യ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ വെള്ളം ചേര്‍ത്ത് അരച്ചു വ യ്ക്കുക.

∙ ശര്‍ക്കര വെള്ളം ചേർത്ത് ഉരുക്കി ചൂടോടെ മാവില്‍ ചേര്‍ത്തു നന്നായിളക്കണം.

∙ ഇതിൽ ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്തു നന്നായിളക്കുക.

∙ പ്രഷര്‍ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തും ചുവന്നുള്ളിയും വറുക്കണം.

∙ മൂത്തു വരുമ്പോൾ മാവു ചേര്‍ക്കുക. നെയ്യും ചേർത്ത് കുക്കര്‍ അടച്ച് 15–20 മിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കാം.

Tags:
  • Pachakam