Friday 17 May 2024 02:32 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത രുചിയില്‍ കാന്താരി ബീഫ് ബിരിയാണി; എത്ര കഴിച്ചാലും മതിവരില്ല..!

Kanthari-beef-biriyani

1. ഇളം ബീഫ് എല്ലോടു കൂടി – ഒരു കിലോ

2. പാലക്ക് – ഒരു കെട്ടിന്റെ പകുതി

3. മല്ലിയില – ഒരു പിടി

പുതിനയില – ഒരു പിടി

കാന്താരി – 10–15

കറിവേപ്പില – അല്‍പം

4. എണ്ണ – 150 ഗ്രാം

5. സവാള – നാല്, അരിഞ്ഞത്

പച്ചമുളക് – ആറ്–ഏഴ്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ 

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ 

6. തക്കാളി – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

7. ഗരംമസാലപ്പൊടി –  ഒരു വലിയ സ്പൂണ്‍ 

നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്

8. ബിരിയാണി അരി – മുക്കാല്‍ കിലോ 

9. സവാള വറുത്തത്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – അലങ്കരിക്കാന്‍

10. നെയ്യ് – 50 ഗ്രാം 

പാകം ചെയ്യുന്ന വിധം

∙ ബീഫ് കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ പാലക്ക് തിളയ്ക്കുന്ന വെള്ളത്തിലിട്ട് എടുത്ത ശേഷം ഐസ്  വെള്ളത്തിലിട്ടെടുക്കുക. ഇതു മൂന്നാമത്തെ ചേരുവ ചേര്‍ത്ത് അരച്ചു പേസ്റ്റ് പരുവത്തിലാക്കണം.

∙ പാനില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ഉപ്പും ചേര്‍ത്തു വഴറ്റിയ ശേഷം ബീഫ് ചേര്‍ത്തു വേവിക്കണം.

∙ ബീഫ് വെന്ത ശേഷം കാന്താരി മിശ്രിതം ചേര്‍ത്തിളക്കണം. ഇതിലേക്ക് ഏഴാമത്തെ ചേരുവയും ചേര്‍ത്തിളക്കി തിളപ്പിക്കുക.

∙ ബിരിയാണി അരി കുതിര്‍ത്ത ശേഷം വേവിച്ചൂറ്റി വയ്ക്കുക.

∙ ഇതു തിളയ്ക്കുന്ന ബീഫ് മിശ്രിതത്തിനു മുകളിലിട്ട ശേഷം ഒന്‍പതാമത്തെ ചേരുവ സവാള വറുത്ത 50 ഗ്രാം എണ്ണയിലും 50 ഗ്രാം നെയ്യിലും ചേര്‍ത്തിളക്കി മുകളില്‍ വിതറുക.

∙ 20 മിനിറ്റ് ദം ചെയ്ത ശേഷം വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷൈല കുഞ്ഞുമോന്‍, മലബാര്‍ ഷെഫ് ചാക്കോളാസ് പവിലിയന്‍, കളമശ്ശേരി, എറണാകുളം. 

Tags:
  • Pachakam