1. കാന്താരിമുളക് – അരക്കിലോ
കാന്താരിയില – ഒരു പിടി
2. വെള്ളം – രണ്ടര ലീറ്റർ
വെളുത്ത ഉണക്കമുന്തിരി – 250 ഗ്രാം
ബാർലി അരി – ഒരു പിടി
യീസ്റ്റ് – അര ചെറിയ സ്പൂൺ
പഞ്ചസാര - ഒരു കിലോ
പാകം ചെയ്യുന്ന വിധം
∙ കാന്താരിയിലയും മുളകും കൂടി നന്നായി കഴുകി വെയിലത്തിട്ട് ഉണക്കി എടുക്കണം.
∙ പത്തു കാന്താരിമുളകെടുത്തു മുഴുവൻ പൊട്ടാത്ത വി ധം ചെറുതായി ചതച്ചെടുക്കണം.
∙ ഭരണിയിൽ വെള്ളമയം തീരെ ഇല്ലാത്ത കാന്താരിമുള കും ചതച്ച കാന്താരിമുളകും ഇലയും രണ്ടാമത്തെ ചേ രുവയും ചേർക്കുക. ഭരണി അടച്ചു കെട്ടിവയ്ക്കുക.
∙ മൂന്നാംദിവസം കാന്താരിയില മാത്രം കോരി മാറ്റുക.
∙ രണ്ടു ദിവസം കൂടുമ്പോൾ തടിത്തവി കൊണ്ട് ഇളക്കി കൊടുക്കണം.
∙ പത്തു ദിവസത്തിനു ശേഷം പകുതി കാന്താരി കോരി മാറ്റുക. ഇങ്ങനെ അഞ്ചു ദിവസം കൂടുമ്പോൾ മുഴുവൻ കാന്താരിയും കുറേശ്ശേ വീതം കോരി മാറ്റണം.
∙ 24 ദിവസം കഴിയുമ്പോൾ വൈൻ അരിച്ചു വേറൊരു ഭ രണിയിലേക്ക് മാറ്റണം.
∙ ഒരു മാസത്തിനു ശേഷം കുപ്പികളിലാക്കാം.
∙ എരിവ് ക്രമീകരിക്കാനാണ് കാന്താരി കുറേശ്ശെ വീതം കോരി മാറ്റുന്നത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് കാന്താരി വൈൻ.