Tuesday 22 March 2022 12:33 PM IST

വെറും അ‍ഞ്ചു മിനിറ്റിൽ കസൂരി മേത്തി പനീർ, നോമ്പു കാലത്ത് രുചിയൂറും റെസിപ്പി!

Merly M. Eldho

Chief Sub Editor

paneerrr

കസൂരി മേത്തി പനീർ

1.പനീർ – അരക്കിലോ

2.എണ്ണ – നാലു വലിയ സ്പൂൺ

3.കസൂരി മേത്തി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പനീർ കഴുകി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ഇതു മൈക്രോവേവിൽ ഒന്നര മിനിറ്റ് വയ്ക്കണം. പനീർ മൃദുവാകാൻ വേണ്ടിയാണിത്.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റിയ ശേഷം തീ അണയ്ക്കുക.

∙ഇതിലേക്ക് പനീർ ചേർത്തിളക്കി മൂന്നു മിനിറ്റ് വച്ച ശേഷം വിളമ്പുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes