Saturday 30 November 2024 04:16 PM IST : By സ്വന്തം ലേഖകൻ

മധുരപ്രേമികളെ കയ്യിലെടുക്കാം; വീട്ടിലുണ്ടാക്കാം രുചികരമായ കേസര്‍ പേഡ

Kesar-peda

1. കുങ്കുമപ്പൂവ് – 15-16 നാര്

ചൂടുപാല്‍ – ഒരു വലിയ സ്പൂണ്‍

2. ഖോവ/മാവ – 200 ഗ്രാം

3. പഞ്ചസാര പൊടിച്ചത് – ആറു വലിയ സ്പൂണ്‍

4. ബദാം – അലങ്കരിക്കാന്‍     

പാകം ചെയ്യുന്ന വിധം

∙ കുങ്കുമപ്പൂവ് ഏതാനും മിനിറ്റ് പാലില്‍ കുതിര്‍ത്തു വയ്ക്കുക.

∙ നോണ്‍സ്റ്റിക് പാൻ ചൂടാക്കി ഖോവ/മാവ ചേര്‍ത്തു രണ്ട്–മൂന്നു മിനിറ്റ് മൃദുവാകും വരെ ഇളക്കണം.

∙ ഇതിലേക്ക് കുങ്കുമപ്പൂവും പാലും ചേര്‍ത്തിളക്കണം.

∙ നന്നായി യോജിച്ചു ചപ്പാത്തിമാവിന്റെ പാകമാകുമ്പോള്‍ വാങ്ങി പഞ്ചസാര ചേര്‍ത്തു നന്നായി കുഴയ്ക്കണം.

∙ ഇത് ഇടത്തരം വലുപ്പമുള്ള ഉരുളകളാക്കി കയ്യില്‍ വച്ചു മെല്ലേ അമര്‍ത്തണം.

∙ ഓരോ പേഡയുടെ മുകളിലും ഓരോ ബദാം വച്ച് അലങ്കരിക്കാം.            

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി

Tags:
  • Pachakam