Tuesday 30 June 2020 11:41 AM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തെ കൈയ്യിലെടുക്കാൻ രണ്ടു ഹെൽത്തി സ്നാക്സ്; ഓപ്പൺ സാൻവിച്ചും പിക്കിൾഡ് കാപ്സിക്കം ഹുമ്മൂസ് റാപ്പും!

june 30

കാരമലൈസ്‍‍്ഡ് അണിയനും സൺഡ്രൈഡ് ടുമാറ്റോയും ഹമ്മൂസും ചേർത്തു തയാറാക്കാം ടേസ്‌റ്റിയും ഹെൽത്തിയുമായ രണ്ടു സ്നാക് റെസിപ്പീസ്.

ഓപ്പൺ സാൻവിച്ച്

1.സവാള – രണ്ട്

2.തക്കാളി – ഒന്ന്

3.ഫ്രെഞ്ച് ബാഗെറ്റ് (നീളമുള്ള റൊട്ടി) – ഒന്ന്

4.എഗ്ഗ്‌ലെസ് മയണീസ് – രണ്ടു ചെറിയ സ്പൂൺ

5.ലെറ്റൂസ് – രണ്ട് ഇല

6.ചീസ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

പാനിൽ അല്പം എണ്ണയും വെണ്ണയും ചേർത്തു ചൂടാക്കിയതിൽ സവാള ചേർത്തു നന്നായി വറുത്തു ഗോൾഡൻ ബ്രൗൺ നിറമാക്കി വയ്ക്കണം. ഇതാണ് കാരമലൈസ്‍‍്ഡ് അണിയൻ. തക്കാളി ഒരു സെൻറീമീറ്റർ കനത്തിൽ അരിഞ്ഞ് അല്പം ഒലിവ് ഓയിലും ഉപ്പും പഞ്ചസാരയും തൂവി ഒരു ദിവസം മുഴുവൻ വെയിലത്തു വച്ചു നന്നായി ഉണക്കിയെടുക്കുക. ഇതാണ് സൺഡ്രൈഡ് ടുമാറ്റോ. ബ്രെഡ് ചരിച്ചു മുറിച്ചശേഷം മുകളിൽ മയണിസ് പുരട്ടി അതിനു മുകളിൽ ലെറ്റൂസ് വയ്ക്കുക. അതിനു മുകളിൽ കാരമലൈസ്ഡ് അണിയനും സൺഡ്രൈഡ് ടുമാറ്റോയും ചീസും വച്ചു വിളമ്പുക.

Open sandwich

പിക്കിൾഡ് കാപ്സിക്കം ഹുമ്മൂസ് റാപ്പ്

1.വെള്ളക്കടല – കാൽ കിലോ

2.തഹിനി പേസ്റ്റ് – മൂന്നു വലിയ സ്പൂൺ

ഉപ്പ്, വെളുത്ത കുരുമുളകുപൊടി – പാകത്തിന്

നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്

3.എണ്ണ – ഒരു വലിയ സ്പൂൺ

4.ചുവന്ന കാപ്സിക്കം – ഒന്ന്

പച്ച കാപ്സിക്കം – ഒന്നിന്റെ പകുതി

5.വിനാഗിരി – 10 മില്ലി

6.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7.ലെറ്റൂസ് ഇല – പാകത്തിന്

8.ചപ്പാത്തി – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളക്കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തിടുക. പിറ്റേന്നു രാവിലെ വേവിച്ചു രണ്ടാമത്തെ ചേരുവ ചേർത്ത് അരയ്ക്കുക. ഇതാണ് ഹമ്മൂസ്. ‌എണ്ണ ചൂടാക്കി കാപ്സിക്കം ചെറിയ ചതുരക്കഷണങ്ങളാക്കിയതു ചേർത്തു നിറം മാറാതെ വഴറ്റുക. തീ അണച്ചശേഷം വിനാഗിരിയും ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കണം. ചപ്പാത്തി ഓരോന്നായി എടുത്ത് അതിൽ ഹുമ്മൂസ് പുരട്ടി, അതിനു മുകളിൽ ലെറ്റൂസ് ഇല വച്ച്, അതിനു മീതെ കാപ്സിക്കം മിശ്രിതം വച്ചു ചപ്പാത്തി ചുരുട്ടിയെടുത്തു ചരിച്ചു മുറിച്ചു വിളമ്പാം.

iPIckled Capsicum hummus Wraps

കടപ്പാട്

രാജീവ് മേനോൻ