കിച്ചൺ ടിപ്സ്! ഇനി പാചകം ഈസിയാകട്ടെ!

1.നാരങ്ങാ ഫ്രിഡ്ജിൽ വച്ചാൽ പെട്ടന്ന് ഉണങ്ങി പോകാറില്ലേ. നാരങ്ങാ ഏറെ നാൾ കേടുകൂടാതെ ഇരിക്കാൻ ഓരോ നാരങ്ങയും വെവ്വേറെ പത്രക്കടലാസിൽ പൊതിയുക. ഇത് ഒരു കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. നാരങ്ങ ഏറെ നാള്‍ ഫ്രഷായിയിരിക്കും.

2.കാബേജ് വേവിക്കുമ്പോഴുള്ള ഗന്ധം വിഷമിപ്പിക്കുന്നെങ്കിൽ ഇനി വേവിക്കുമ്പോൾ ഒരു സ്പൂൺ വിനാഗിരിയോ പഞ്ചസാരയോ ചേർക്കാം. ദുർഗന്ധം മാറുക മാത്രമല്ല സ്വാദും കൂടും.

3.ചായയും കാപ്പിയും കുടിച്ച് കപ്പുകളുടെ ഭംഗി നഷ്ടപ്പെട്ടോ? ഒട്ടും സങ്കടം വേണ്ട. ഒരു സ്പൂൺ ബേക്കിങ് സോഡയും സമം വിനാഗിരിയും ചേർത്തു കപ്പിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം കഴുകാം. കപ്പുകൾ പുതുപുത്തനാകും.

4.നല്ല പഞ്ഞിപോലുള്ള ഇഡ്ഡലി തയാറാക്കണമെങ്കിൽ ഇഡ്ഡിലിക്കുള്ള മാവ് അരയ്ക്കുമ്പോൾ അല്പം പഞ്ചസാര ചേർക്കാം.

5.ഉള്ളി അരിഞ്ഞു കരഞ്ഞു തളർന്നോ? ഇനി ഉള്ളി അരിയുന്നതിനു മുമ്പ് കട്ടിങ് ബോർഡിൽ അല്പം വിനാഗിരി തടവികൊടുക്കാം. കരഞ്ഞു കണ്ണുകലങ്ങില്ല.