വൃത്തിയുള്ള അടുക്കളയ്ക്ക്
∙ഓരോ പ്രാവശ്യവും മിക്സി ഉപയോഗിച്ചശേഷം അതിന്റെ വാഷറുകളും മറ്റും ഊരിയെടുത്തു വൃത്തിയാക്കി സൂക്ഷിക്കുക.
∙മിക്സി ഉപയോഗിച്ചശേഷം ജാർ വൃത്തിയാക്കാൻ, ജാറിൽ അല്പം വെള്ളവും ഒരു തുള്ളി സോപ്പും ഇട്ടു വീണ്ടും മിക്സിയിൽ വച്ചു നന്നായി അടിക്കുക. ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ ഇളകിവരും.
∙മൈക്രോവേവിനുള്ളിലുള്ള അഴുക്കു കളയാൻ നനഞ്ഞ പേപ്പർ ടവ്വലുകൾ അകത്തു വച്ച് ഹൈ പവറിൽ മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ വയ്ക്കുക. പേപ്പർ ടവലിന്റെ ചൂടാറിത്തുടങ്ങുമ്പോൾ അതുകൊണ്ട് അകവശം തുടയ്ക്കുക.
∙ഇരുമ്പുചീനച്ചട്ടി വൃത്തിയാക്കുമ്പോൾ ഉരച്ചുകഴുകാതെ, അതിൽ ഉപ്പുപൊടി വിതറിയശേഷം പേപ്പർ ടവ്വൽ കൊണ്ടു തുടയ്ക്കുക. പിന്നീട് കഴുകിവയ്ക്കണം.
∙കഴുകി ഉണക്കിയ ചട്ടിയിൽ അൽപം എണ്ണ പുരട്ടിവച്ചിരുന്നാൽ അടുത്ത പ്രാവശ്യം ഉപയോഗിക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കും.
∙വിനാഗിരിയും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിച്ചു കഴുകിയാൽ കോഫി മഗ്ഗിൽ നിന്നു കാപ്പിക്കറ എളുപ്പം മാറിക്കിട്ടും.
∙കുക്കറിന്റെ അടിയിൽ പിടിച്ചാൽ അൽപം സോപ്പുവെള്ളം നിറച്ചു തിളപ്പിക്കുക. എളുപ്പം വൃത്തിയാക്കാം.
∙ഒരു ജാറിൽ സോപ്പുവെള്ളം കലക്കി വച്ചിരുന്നാൽ പാചകത്തിന് ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും മറ്റും അതിലിടാം. പിന്നീട് എളുപ്പത്തിൽ വത്തിയായി കഴുകിയെടുക്കാം.