Friday 15 November 2024 11:38 AM IST : By അമ്മു മാത്യു

ഊണുകാലം രുചികരമാക്കാന്‍ കൂർക്ക- ചെമ്മീൻ ഉലർത്ത്; കിടിലന്‍ റെസിപ്പി

Koorka-chemmeen-ularth ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.

ഊണുകാലം രുചികരമാക്കാന്‍ കൂര്‍ക്ക ചേര്‍ത്തുണ്ടാക്കാം ഒരു കിടിലന്‍ നോണ്‍വെജ് കറി. കൂർക്ക- ചെമ്മീൻ ഉലർത്താണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി. 

കൂർക്ക- ചെമ്മീൻ ഉലർത്ത് 

1. ചെമ്മീൻ വൃത്തിയാക്കിയത് – 250 ഗ്രാം

കൂർക്ക വൃത്തിയാക്കി കഷണങ്ങളാക്കിയത് – 500 ഗ്രാം

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. ചുവന്നുള്ളി – 15, ചതച്ചത്

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ചട്ടിയിലാക്കി അടുപ്പത്തു വച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. ഇളംബ്രൗൺ നിറമാകുമ്പോൾ വേവിച്ച മിശ്രിതം ചേർത്തു നന്നായി യോജിപ്പിച്ച് ഉലർത്തിയെടുക്കണം.

Tags:
  • Pachakam