കൊറിയൻ പോപ്കോൺ ചിക്കൻ
1.ചിക്കൻ എല്ലില്ലാതെ – അരക്കിലോ
2.തൈര് – അരക്കപ്പ്
3.മൈദ – രണ്ടു കപ്പ്
ഗാർലിക് പൗഡർ – ഒരു വലിയ സ്പൂൺ
അണിയൻ പൗഡർ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
സോസിന്
4.എണ്ണ – ഒരു വലിയ സ്പൂൺ
5.വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്
6.സോയ സോസ് – കാൽ കപ്പ്
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
7.പഞ്ചസാര – ഒരു വലിയ സ്പൂൺ
8.കോൺഫ്ളോർ – ഒരു വലിയ സ്പൂൺ, വെള്ളത്തിൽ കലക്കിയത്
9.സ്പ്രിങ് അണിയൻ – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് തൈരു ചേർത്തു പത്തു മിനിറ്റു വയ്ക്കണം.
∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കൻ കഷണങ്ങൾ ഒരോന്നായി അതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കണം.
∙തിളയ്ക്കുമ്പോൾ കോൺഫ്ളോർ ചേർത്തു യോജിപ്പിക്കണം.
∙കുറുകുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു ചിക്കനിൽ അരപ്പു പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങാം.
∙സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.