Tuesday 21 May 2024 12:36 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാൻ അപാര രുചിയിൽ കോവയ്ക്ക ഉള്ളിക്കാരം, വെറൈറ്റി റെസിപ്പി!

kovakkkkaaa

കോവയ്ക്ക ഉള്ളിക്കാരം

1.എണ്ണ – രണ്ടു വലിയ സ്പൂൺ

2.ജീരകം – ഒരു വലിയ സ്പൂൺ

മല്ലി – രണ്ടു വലിയ സ്പൂൺ

3.വറ്റൽമുളക് – അഞ്ച്

വെളുത്തുള്ളി – അഞ്ച് അല്ലി

സവാള – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

4.കോവയ്ക്ക അരിഞ്ഞത് – ഒന്നരക്കപ്പ്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

6.മല്ലിയില – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ മൂന്നാമത്തെ ചേരുവ വഴറ്റുക.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ വാങ്ങി തണുത്തു കഴിയുമ്പോൾ മിക്സിയിൽ അരച്ചു വയ്ക്കണം.

∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി കോവയ്ക്ക ചേർത്തു വഴറ്റുക.

∙നിറം മാറി തുടങ്ങുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിലേക്ക് അരച്ചു വച്ച മസാലയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ മല്ലിയിലയും ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam