Saturday 02 January 2021 12:38 PM IST : By Beena Mathew

മധുരപ്രേമികൾക്കായി ലെമൺ ബാർ, ഈസി റെസിപ്പി!

lemon

ലെമൺ ബാർ

ക്രസ്‌റ്റിന്

1.മൈദ – രണ്ടു കപ്പ്

വെണ്ണ ഉരുക്കിയത് – മുക്കാൽ കപ്പ്

പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

ടോപ്പിങ്ങിന്

2.മുട്ട – നാല്, അടിച്ചത്

പഞ്ചസാര – ഒന്നരക്കപ്പ്

മൈദ – നാലു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

നാരങ്ങനീര് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800c ൽ ചൂടാക്കിയിടുക.

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് മയം പുരട്ടിയ ബേക്കിങ് ഡിഷിലാക്കി അമർത്തി വയ്ക്കുക.

∙ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചത് ബേക്ക് ചെയ്തെടുത്ത ക്രസ്‌റ്റിനു മുകളിൽ നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക.

∙ചൂടോടെ തന്നെ മുകളിൽ പഞ്ചസാര പൊടിച്ചതു വിതറുക. ചൂടാറിയ ശേഷം പാത്രത്തിന്റെ വശങ്ങളിൽ നിന്നും മെല്ലേ അടർത്തുക.

∙ബാറുകളാക്കി മുറിച്ചു വിളമ്പാം.