Saturday 21 May 2022 03:36 PM IST

കുട്ടിപ്പട്ടാളത്തിന്റെ ലഞ്ച് ബോക്സ് നിറയ്ക്കാൻ സ്പ്രിങ് കോൺ റൈസ്, ഈസി റെസിപ്പി!

Merly M. Eldho

Chief Sub Editor

cornri

സ്പ്രിങ് കോൺ റൈസ്

1.ബസ്മതി അരി വേവിച്ചത് – ഒരു കപ്പ്

2.എണ്ണ – പാകത്തിന്

3.സവാള – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

4.ചോളം വേവിച്ചത് – ഒരു കപ്പ്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

സൂപ്പ് ക്യൂബ് – രണ്ട്

5.കാരറ്റ് നീളത്തിൽ അരിഞ്ഞു വറുത്തത് – മുക്കാൽ കപ്പ്

6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി, സവാളയും വെളുത്തുള്ളിയും വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിനുശേഷം ചോറും കാരറ്റ് വറുത്തതിന്റെ പകുതിയും ചേർത്തു മെല്ലേ ഇളക്കുക. ഉപ്പു ചേർത്തു വാങ്ങുക.

∙അൽപം സ്പ്രിങ് അണിയനും ബാക്കിയുള്ള കാരറ്റ് വറുത്തതും കൊണ്ട് അലങ്കരിക്കുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam