മധുരപ്പച്ചടി
1.കൈതച്ചക്ക – രണ്ട്
2.നെയ്യ് – ഒരു വലിയ സ്പൂൺ
3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
പഞ്ചസാര – അരക്കപ്പ്
വെള്ളം – ഒരു കപ്പ്
4.തേങ്ങ ചിരകിയത് – ഒരു കപ്പ്
പച്ചമുളക് – ഒന്ന്
കടുക് – കാൽ ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂണ്‍
വെള്ളം – പാകത്തിന്
5.കട്ടത്തര് – മൂന്നു വലിയ സ്പൂൺ
6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
നെയ്യ് – ഒരു വലിയ സ്പൂൺ
7.കടുക് – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
തേങ്ങ ചിരകിയത് – കാൽ കപ്പ്
കറുത്ത മുന്തിരി – പത്ത്
പാകം ചെയ്യുന്ന വിധം
∙കൈതച്ചക്ക പൊടിയായി കൊത്തിയരിഞ്ഞു വയ്ക്കണം.
∙പാനിൽ നെയ്യ് ചൂടാക്കി കൈതച്ചക്ക വരട്ടുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙വെന്തു വെള്ളം വറ്റി വരുമ്പോൾ നാലാമത്തെ ചേരുവ അരച്ചതു ചേർത്തിളക്കി വേവിക്കുക.
∙ഇതിലേക്കു തൈര് ചേർത്തിളക്കി വാങ്ങണം.
∙വെളിച്ചെണ്ണയും നെയ്യും ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.